ഇലക്ട്രോണിക്ക്രോപ് എന്നാ കിഴങ്ങുവർഗ ഗവേഷണസ്ഥാപനം  യാഥാർഥ്യമാക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രോണിക്ക്രോപ് എന്നാ കിഴങ്ങുവർഗ ഗവേഷണസ്ഥാപനം  യാഥാർഥ്യമാക്കുന്നു


സ്വന്തം ആവശ്യങ്ങൾ കർഷകനെ ചെടി തന്നെ സ്വയം അറിയിക്കുക എന്ന ആശയത്തെ ശ്രീകാര്യത്തെ കിഴങ്ങുവർഗ ഗവേഷണസ്ഥാപനം കേന്ദ്ര യാഥാർഥ്യമാക്കിയിരിക്കുന്നു. ഇലക്ട്രോണിക്ക്രോപ് അഥവാ ഇ-ക്രോപ് എന്ന പേരിലുള്ള ഈ സാങ്കേതികവിദ്യ  ലോകത്തിലെ തന്നെ ആദ്യത്തേതാണ്. സൂര്യപ്രകാശത്തിൽ നിന്ന് നിലാവസ്ഥക്കനുസരിച്ച്  വെള്ളത്തിന്റെ പോഷകങ്ങളുടെയും സഹായത്തോടെ ചെടികൾ സ്വയം ആഹാരം പാകം ചെയ്യുകയും  ആവശ്യം കഴിഞ്ഞുബാക്കിയുള്ളത് അവയുടെ സംഭരണാവയവങ്ങളിൽ കരുതിവയ്ക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യൻ അവൻറെ ആവശ്യത്തിനായി കൊയ്തെടുക്കുന്നത്. എന്നാൽ ഇലക്ട്രോണിക്ക്രോപ്  ചെടിയിൽ നടക്കുന്ന ഈപ്രക്രിയകൾ മുഴുവൻ കൃത്യമായി പുനരാവിഷ്കരിക്കുന്നു. ഈ സാങ്കേതിക വിദ്യ ഗണിതശാസ്ത്ര സമവാക്യങ്ങളിൽ അധിഷ്ടിതമാണ്. ഇത് വഴിചെടി ഉദ്പാദിപ്പിക്കുന്നവിളവ്കൃത്യമായികണക്കാക്കാൻ ഈ ഉപകരണത്തിന്സാധിക്കുന്നു. ചെടിനട്ടിരിക്കുന്ന സ്ഥലത്തെ അന്തരീക്ഷത്തിലെ താപനില, ആർദ്രത, ജലാംശം, സൗരോർജ്ജം, കാറ്റിൻറെ വേഗത,മണ്ണിലെ ജലാംശം തുടങ്ങി ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നഘടകങ്ങളെക്കുറിച്ച് ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി ഉപകരണം മനസ്സിലാക്കും. തുടർന്ന് അതാത് ദിവസം ചെടി ഉദ്പാദിപ്പിക്കുന്നവിളവും അതുവരെ ആകെ ഉദ്പാദിപ്പിച്ചവിളവും കണക്കാക്കുന്നു. ജീവനുള്ള ചെടി അത് വളരുന്ന സാഹചര്യത്തിൽ ആഹാരം ഉദ്പാദിപ്പിക്കുമ്പോൾ അതിന്റെ ഇലക്ട്രോണിക്പതിപ്പായ ഈ-ക്രോപ് അതേ ചെടി അതേസാഹചര്യത്തിൽ എത്ര ആഹാരം ഉണ്ടാക്കി എന്ന് കണക്കാക്കുന്നു.
ജീവനുള്ള ചെടിയിൽ നിന്ന് ഈ-ക്രോപ്പിനുള്ള മറ്റൊരു വ്യത്യാസം ഈ-ക്രോപ്പിന്റെ ദീർഘദർശനമാണ്.ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിൽ എത്രവിളവ്കൂടി ചെടി ഉദ്പാദിപ്പിക്കുമെന്നും എത്ര ഉദ്പാദിപ്പിക്കാനുള്ളശേഷി അതിനുണ്ടെന്നുമുള്ള കണ്ടെത്തലുമാണ് ഇതിൽ പ്രധാനം. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിലെ കാലാവസ്ഥാപ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ചെടിയുടെ ഉദ്പാദനം പ്രവചിക്കുന്നത്. ചെടിയിൽ നിന്നുള്ള ഉദ്പാദനം അതിന്റെ ഉദ്പാദനശേഷിയുടെ പരമാവധിവരെയുള്ള ഏതു അളവ്വരെയും ലഭിക്കാൻ ഓരോദിവസവും ചെടിക്കുനൽകേണ്ട വെള്ളത്തിന്റെയുംവളത്തിന്റെയും അളവ് ഈ ഉപകരണം കൃത്യമായി കണക്കാക്കിഅഗ്രോഅഡ്വൈസറിആയികൃഷിക്കാരന്റെമൊബൈലിലേക്ക്SMS സന്ദേശമായിഅയച്ചുകൊടുക്കും. ഒരേതരത്തിലുള്ളകാലാവസ്ഥഅനുഭവപ്പെടുന്നഒരുഭൂപ്രദേശത്തിന്മൊത്തമായിഅഗ്രോഅഡ്വൈസറിനൽകാൻഒരുഈ-ക്രോപ്ഉപകരണംമതിയാകും. ഒരേഉപകരണത്തിൽതന്നെഎത്രവിളകളുടെവളർച്ചവേണമെങ്കിലുംപുനരാവിഷ്കരിക്കാൻകഴിയും.
    

ഉദാഹരണത്തിന് ഒരേ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു പ്രദേശത്തിൽപ്പെടുന്ന കുറച്ചുസ്ഥലത്ത് ഒരു കർഷകൻനെല്ലും, വേറെകുറച്ചു  സ്ഥലത്ത് മറ്റോരു കർഷകൻ മരച്ചീനിയും, ഇനി അതേ പ്രദേശത്തു തന്നെ മറ്റൊരു സ്ഥലത്തു മറ്റൊരു കർഷകൻ വാഴയും കൃഷി ചെയ്തെന്നിരിക്കട്ടെ. ഈപ്രദേശത്തുമൊത്തമായി ഒരു ഈ-ക്രോപ്സ്ഥാപിച്ചിട്ടു ഈ കർഷരെക്കുറിച്ചും അവരുടെ മേൽവിലാസം, മൊബൈൽനമ്പർ, വിളകളെക്കുറിച്ചുമുള്ള വിവരങ്ങൾ എന്നിവയും ഈ-ക്രോപ്പിനുനൽകുക. കാലാവസ്ഥയുടെയും, മണ്ണിന്റെയും, വിളയുടേയും സവിശേഷതകൾ സ്വയം വിശകലനം ചെയ്ത് ഈ-ക്രോപ് അവയുടെ വളർച്ച പുനരാവിഷ്കരിച്ചു ഓരോവിളയ്ക്കും വേണ്ട അഗ്രോ അഡ്വൈസറി തയ്യാറാക്കുന്നു. അതിനുശേഷം നെല്ലിനെക്കുറിച്ചുള്ള അഡ്വൈസറി ആദ്യത്തെ കർഷകന്റെ മൊബൈലിലേക്കും, മരച്ചീനിയെക്കുറിച്ചും, വാഴയെക്കുറിച്ചുമുള്ള അഡ്വൈസറികൾ യഥാക്രമം രണ്ടാമത്തെയും, മൂന്നാമത്തെയും കർഷകരുടെ മൊബൈലിലേക്കും അയച്ചു കൊടുക്കുന്നു.ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓട്ടോമാറ്റിക് ആയാണ്നടക്കുന്നതെന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
    വിളവിനെക്കുറിച്ചുള്ള പ്രവചനം കൃഷിഭൂമിയിൽ നിന്ന്നേരിട്ട്നടത്തുന്നതിനാൽ അതിന്റെ കൃത്യത വളരെ കൂടുതലായിരിക്കും. ദേശീയസംസ്ഥാനതലങ്ങളിൽ കാർഷികോദ്പാദനം കൂടുതൽ കൃത്യതോയോടെ പ്രവചിക്കാൻ ഈ ഉപകരണത്തിന്സാധിക്കും.


ഉദ്പാദനം കൂട്ടാൻ ഓരോദിവസവും നൽകേണ്ടവളത്തിന്റെയും വെള്ളത്തിന്റെയും അളവ്കൃത്യതയോടെ ഈ ഉപകരണം നൽകുന്നു. ഇതനുസരിച്ചു കൃഷി ചെയ്യുന്നതിലൂടെ വെള്ളത്തിന്റെയും വളത്തിന്റെയും അളവ്കു റച്ചുതന്നെഉദ്പാദനം വർദ്ധിപ്പിക്കാനും അങ്ങനെ പരിസ്ഥിതിമലിനീകരണം ലഘൂകരിക്കാനുംകഴിയും. കൂടുതൽവിവരങ്ങൾക്ക്സന്ദർശിക്കുക https://youtu.be/KJ0r-cZg7PM കിഴങ്ങുവർഗ്ഗവിളകൾക്ക്പുറമേനെല്ല്, ഗോതമ്പ്. പച്ചക്കറികൾ തുടങ്ങി മറ്റുവിളകളുടെയും വളർച്ചപുനരാവിഷ്കരിക്കാനുള്ള സംവിധാനമൊരുക്കി ഈ ഉപകരണത്തിന്റെഗുണം കൂടുതൽ കർഷകരിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രകിഴങ്ങുവർഗ്ഗഗവേഷണസ്ഥാപനം.
 


Loading...