കൊമ്പന്‍ മീശയും കൂളിംഗ് ഗ്ലാസും വെച്ച് ന്യൂജെന്‍ പാമ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊമ്പന്‍ മീശയും കൂളിംഗ് ഗ്ലാസും വെച്ച് ന്യൂജെന്‍ പാമ്പ്

പാമ്പുകളെന്നും ലോക്കല്‍ മാന്‍ ആണെന്ന് വിചാരിക്കുന്നവരുണ്ട്.എന്നാല്‍ കലിപ്പ് ലുക്കും തങ്ങള്‍ക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് ടെക്‌സാസിലെ ഈ പാമ്പ് മച്ചാന്‍. നവമാധ്യമങ്ങള്‍ തന്നെ എടുത്ത് ആഘോഷിക്കുന്നതൊന്നും പാവം ഫ്രീക്കന് അറിയില്ല.

ടെക്‌സാസിലെ വന്യജീവി പാര്‍ക്കിലാണ് ഈ സ്‌പെഷ്യല്‍ പാമ്പുള്ളത്.പാമ്പിന്റെ അതെ ശരീരമാണെങ്കിലും പാമ്പിന്റെ ദേഹത്തുള്ള രണ്ട് അടയാളങ്ങളാണ് ഇവനെ താരമാക്കുന്നത്.വായ്ക്കു മുകളില്‍ കാണുന്ന രണ്ട് അടയാളങ്ങളില്‍ ഒന്ന് മീശയുടെ രൂപത്തിലും മറ്റൊന്ന് കൂളിംങ്ഗ്ലാസിന്റെ രൂപത്തിലും.

കാര്‍ലി ഗ്രേ എന്ന യുവതിയാണ് സന്ദര്‍ശനത്തിനിടെ ഈ പാമ്പു സുന്ദരന്റെ രഹസ്യ അടയാളങ്ങള്‍ വെളിച്ചത്താക്കിയത്. കൗതുകം തോന്നിയ കാര്‍ലി ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.

വിഷമില്ലാത്ത വിഭാഗമായ വെസ്റ്റേണ്‍ റാറ്റ് സ്‌നേക്ക് എന്ന പാമ്പ് ആണിത്.അമേരിക്കയില്‍ നിന്നുമാണ് ഇവനെ പിടിച്ചത്.
 


Loading...
LATEST NEWS