സുഗന്ധം വിതറി കറുവ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുഗന്ധം വിതറി കറുവ

ഒഡിസി 130 അഥവാ സുഗന്ധിനി എന്ന ഇനം ഇലതൈലത്തിനുവേണ്ടിയുള്ളതാണ്. ഇത് ഓടക്കാലി സുഗന്ധതൈല-മരുന്നുചെടി ഗവേഷണ കേന്ദ്രത്തില്‍വികസിപ്പിച്ചതാണ്. ഇതിന്റെ പച്ചിലയില്‍1.6% തൈലവും, തൈലത്തില്‍94% യൂജീനോളും ഉണ്ട്. പ്രതിവര്‍ഷം വൃക്ഷമൊന്നിന് 300 ഗ്രാം തോതില്‍ഒരു ഹെക്ടറില്‍നിന്ന് 125-150 കി.ഗ്രാം ഇലതൈലം ലഭിക്കും.

വ്യത്യസ്ത കാലാവസ്ഥകളില്‍കറുവ കൃഷിചെയ്യാം. സമുദ്രനിരപ്പില്‍നിന്ന് 1800 കി.മീ ഉയരംവരെ തഴച്ചുവളരുന്നു. ജൈവാംശം കൂടിയ മണല്‍കലര്‍ന്ന പശിമരാശി മണ്ണാണ് അത്യുത്തമം. വെള്ളക്കെട്ട് നന്നല്ല.വിത്തുതൈകളാണ് പ്രധാന നടീല്‍വസ്തു. മാതൃഗുണങ്ങള്‍സംരക്ഷിക്കാന്‍കായിക പ്രവര്‍ദ്ധനരീതികളാണ് നന്ന്. കമ്പുമുറിച്ചു നട്ടും, പതിവച്ചും, ടിഷ്യുകള്‍ച്ചര്‍വഴിയും ഇതു സാധിക്കാം. അങ്കുരണശേഷി വേഗം നഷ്ടമാകുന്നതിനാല്‍വിത്ത് ശേഖരിച്ചാലുടന്‍പാകി മുളപ്പിക്കണം.

വിത്ത് മുളയ്ക്കാന്‍2-3 ആഴ്ച സമയമെടുക്കും. മേയ്-ജൂണ്‍മാസം വിത്ത് പാകാം. പാകിയ വിത്ത് നാല് മാസമാകുമ്പോള്‍പോളി ബാഗിലേക്ക് പറിച്ചു നടാം. ഏതാണ്ട് 10-12 മാസം പ്രായമായ തൈകള്‍2-3 മീറ്റര്‍അകലത്തില്‍കൃഷി ചെയ്യാം. തൈകള്‍ക്ക് തണലും ജലസേചനവും നല്‍കണം.നടുമ്പോള്‍ചെടി ഒന്നിന് 20 കിലോ എന്ന തോതില്‍ചാണകമോ കമ്പോസ്റ്റോ ഇട്ടു കൊടുക്കണം. കൂടാതെ ആദ്യവര്‍ഷം ചെടി ഒന്നിന് 45 ഗ്രാം യൂറിയ, 125 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കണം.

വര്‍ഷംതോറും ഇവയുടെ അളവ് ക്രമമായി വര്‍ദ്ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ചെടിയൊന്നിന് 50 കിലോഗ്രാം ചാണകം, 0.5 കിലോ യൂറിയ, 1.2 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 0.3 കിലോ പൊട്ടാഷ് എന്നിവ രണ്ടു തവണയായി ജൂണ്‍, ഒക്‌ടോബര്‍മാസങ്ങളില്‍നല്‍കണം. ഇലപ്പുള്ളി, കൊമ്പുണക്കം, പൊള്ളല്‍, കരിംപൂപ്പ് രോഗങ്ങള്‍നിയന്ത്രിക്കാന്‍ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.


LATEST NEWS