ഗപ്പി കൃഷി പരിപാലനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗപ്പി കൃഷി പരിപാലനം

സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് പ്രസവിക്കുന്ന മത്സ്യങ്ങള്‍. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയാണവ. കൊതുക് കൂത്താടികളെ തിന്നു തീര്‍ക്കുന്ന മോസ്കിറ്റോ ഫിഷ്‌ എന്നൊരിനമുണ്ടെങ്കിലും അവ ഗപ്പിയോടു ഏറെ സാമ്യമുള്ളതിനാല്‍ അങ്ങിനെ വേറിട്ട്‌ കാണാറില്ല. അപൂര്‍വ്വമായ വേറെയും ഒന്ന് രണ്ടിനങ്ങളുണ്ട്. അവ നമ്മുടെ നാട്ടില്‍ സാധാരണമല്ല.

വൈല്‍ റ്റൈല്‍ ഗപ്പി, ഫ്ലാഗ് റ്റൈല്‍ ഗപ്പി, ലോവര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ലേസ് റ്റൈല്‍ ഗപ്പി, ലെയര്‍ റ്റൈല്‍ ഗപ്പി, ലോങ്ങ്‌ ഫിന്‍ ഗപ്പി, ഫാന്‍ റ്റൈല്‍ ഗപ്പി, അപ്പര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ഡബിള്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, റെഡ് അപ്പര്‍ റ്റൈല്‍ ഗപ്പി, ട്രിയാങ്കില്‍ റ്റൈല്‍ ഗപ്പി, റൌണ്ടട് ഗപ്പി, ഫാന്‍സി ഗപ്പി, ടെക്സിഡോ ഗപ്പി, ഗ്ലാസ്‌ ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ്‌ കോബ്ര ഗപ്പി, സ്നേക്ക് സ്കിന്‍ ഗപ്പി, പീ കൊക്ക് ഗപ്പി എന്നിവയോക്കെ വാലിന്‍റെ പ്രത്യേകതയനുസരിച്ച് പ്രത്യേക വിഭാഗമായി ഗണിക്കപ്പെടുന്ന ഗപ്പികളാണ്.

കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ് ഗപ്പി. മലേറിയ പോലുള്ള അസുഖങ്ങള്‍ നിയന്തിക്കാന്‍ ഇവയെ പ്രയോജനപ്പെടുത്താറുണ്ട്. “റോബര്‍ട്ട് ജോണ്‍ ലക്മീര്‍ ഗപ്പി” എന്നയാളാണ് ഗപ്പിയെ കണ്ടെത്തിയത്. ചെറിയ മീനുകള്‍ ആയതു കൊണ്ടും 7 മുതല്‍ 8 വരെ പി എച്ച് ഉള്ള വെള്ളത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ കൊണ്ടും ഓക്സിജന്‍ അല്‍പ്പം കുറഞ്ഞ വെള്ളത്തിലും നിലനില്‍ക്കാന്‍ കഴിയുന്നത്‌ കൊണ്ടും കൊതുക് കൂത്താടികള്‍ ഇഷ്ട വിഭാവമായത് കൊണ്ടും ഇവയെ ഓടകള്‍ പോലുള്ള അല്‍പ്പം മോശമായ വെള്ളത്തില്‍ വരെ വളര്‍ത്താന്‍ കഴിയും. നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ഇഷ്ടപ്പെടുന്നു. സ്വദേശം മധ്യ അമേരിക്കയാണ്. എങ്കിലും ലോകം മുഴുവന്‍ പ്രത്യേകിച്ച് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ ഇവ ധാരാളമായുണ്ട്.