ഓമനപക്ഷികളെ വാങ്ങുമ്പോള്‍ അബദ്ധവും ആപത്തും ഉണ്ടാകാതെ ഇരിക്കാന്‍...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓമനപക്ഷികളെ വാങ്ങുമ്പോള്‍ അബദ്ധവും ആപത്തും ഉണ്ടാകാതെ ഇരിക്കാന്‍...

പക്ഷികളെ വളര്‍ത്താന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍  എന്തെല്ലാം ആണെന്ന് അറിയൂ 

 

1) വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ഗുണമേ•യുള്ള പക്ഷികളെ നോക്കി വാങ്ങുക.

2) പുതിയതായി കൊണ്ടുവന്ന പക്ഷികളെ മാറ്റി പാര്‍പ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കുക.

3) പുതിയ പക്ഷിക്ക് വെറ്ററിനറി പരിശോധന നടത്തണം.  ഒപ്പം വര്‍ഷത്തിലൊരിക്കല്‍ എല്ലാ പക്ഷികളെയും പരിശോധനയ്ക്ക് വിധേയരാക്കണം.

4) അമിത വളര്‍ച്ചയുള്ള ചിറകും നഖവും ചുണ്ടും മുറിക്കുക.

5) തീറ്റ സമീകൃതമാവണം.  പെല്ലറ്റും ധാന്യങ്ങളും ഇലകളും പഴങ്ങളും നല്‍കാം.

6) വലിയ സ്റ്റീല്‍ കൂടാണ് അനുയോജ്യം.  ഏറ്റവും കുറഞ്ഞത് ചിറകുവിരിച്ച പക്ഷിയുടെ രണ്ടര ഇരട്ടി സ്ഥലം നാലുവശത്തും വേണം.

7) പക്ഷിക്ക് ഇരിക്കാന്‍ കൂട്ടിനുള്ളില്‍ വയ്ക്കുന്ന മരച്ചില്ലകള്‍ വിഷാംശം ഇല്ലാത്തതായിരിക്കണം.

8) തീറ്റയും വെള്ളവും നല്കാന്‍ സ്റ്റീല്‍പാത്രങ്ങളാണ് നല്ലത്.

9) കളിപ്പാട്ടങ്ങള്‍  സുരക്ഷിതമായിരിക്കണം.

 

10) അന്തരീക്ഷ താപവും ഈര്‍പ്പനിലയും ഹിതകരമാകണം.

11) നല്ല വായുസഞ്ചാരം വേണം.

 

12) ശുദ്ധവായു പരമപ്രധാനം, പുകയും മണവും ആപത്ത് (സിഗരറ്റ്, ബീഡി, അടുക്കളയിലെ പുക, കാര്‍ബര്‍ മോണോക്‌സൈഡ്, പെയിന്റ്, പോളിഷ്, നെയില്‍ പോളിഷ്, വാര്‍ണീഷ് മണമുള്ള തിരികള്‍ തുടങ്ങിയവ ദോഷകരം.

13) വെളിച്ചവും ഇരുട്ടും ക്രമീകൃതമാകണം.

 

14) അടുക്കളയിലും ബാത്ത്‌റൂമിലും പല അപകടങ്ങളുമുണ്ട്.  ആ ഭാഗത്തേക്ക് പ്രവേശനം വേണ്ട.

15) ഓയിലും ഗ്രീസും പുരട്ടരുത്, ഇവയുള്ള മരുന്നുകളും ലേനങ്ങളും നിഷിദ്ധം.

16) നായ, പൂച്ച, പാമ്പ് മറ്റു ശല്യക്കാര്‍ പക്ഷിക്കൂട്ടില്‍ നിന്ന് അകലെ.

17) പറക്കുന്ന പാതയില്‍ കണ്ണാടിയും, അടച്ചജനലും കതകും അപകടം.

 

18) അമിത ശബ്ദം പക്ഷികള്‍ സഹിക്കില്ല.

19) ഫിഷ് ടാങ്ക് മറ്റൊരു അപകട സ്ഥലം.

20) വിഷച്ചെടികള്‍, പൂച്ചെടികള്‍, കറങ്ങുന്ന ഫാന്‍, ഇലക്ട്രിക്ക് വയറുകള്‍  പക്ഷികള്‍ക്ക് അപകടമാണ്.

 

21) ഉപ്പ് അമിതമാകരുത്.

22) ചോക്കലേറ്റും മദ്യവും കുണും ചായയും കാപ്പിയും സോഡയും ബീവറേജുകളും പാടില്ല.

23) ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, പിയര്‍, കുരു വേണ്ട.

 

24) അവക്കാഡോ തൊലി, തക്കാളി, ഇല, തണ്ട് തുടങ്ങിയവ വേണ്ടേ വേണ്ട.

 

25) ഉള്ളിയും വെളുത്തുള്ളിയും അകലെ.

26) ലെഡും സിങ്കും ചേര്‍ന്നതെന്തും വിഷം.  സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട