ഖാരിഫ് കൃഷി ആരംഭിക്കുന്നു;കഴിഞ്ഞ വർഷത്തെ സമാനമായ ഏക്കർ കൃഷിഭൂമിയില്‍ തന്നെ!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖാരിഫ് കൃഷി ആരംഭിക്കുന്നു;കഴിഞ്ഞ വർഷത്തെ സമാനമായ ഏക്കർ കൃഷിഭൂമിയില്‍ തന്നെ!
ന്യൂഡൽഹി: കർഷകർക്ക് വിളകൾക്കായി ഭൂമി തയാറാക്കി കഴിഞ്ഞു. നെൽവയലുകളില്‍ ജൂൺ രണ്ടാം വാരത്തിൽ തൈകൾ ഇളക്കി നടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായി. വടക്ക് കിഴക്കനും തെക്കൻ സംസ്ഥാനങ്ങളിലും, ആദ്യ നടീല്‍ പൂര്‍ണ്ണമായപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ പോലെ 106 ദശലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നാണ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നാണ് കാര്‍ഷിക മന്ത്രാലയം കണക്കുകൂട്ടുന്നത്.
ഈ വർഷത്തെ വിളകളുടെ മിനിമം സപ്പോർട്ട് വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇത് കൃഷിക്കാരെ അവർ വിതയ്ക്കുന്ന വിളകളുടെ കാര്യങ്ങളിൽ സ്വാധീനം ചെലുത്തുമെന്നും, അരിക്ക് കീഴിലുള്ള കൃഷി ഭൂമിയുടെ അളവ് ചെറിയ തോതിൽ വർധിക്കുമെന്നും വിശകലന വിദഗ്ദ്ധർ കരുതുന്നു. അതുപോലെ തന്നെ, സോയാബീൻ, പയർ, കരിമ്പ് തുടങ്ങിയവയുടെ ഇടയില്‍ പരുത്തി നടുന്നതിനാല്‍ കീടങ്ങള്‍ കാര്‍ഷിക വിളകളെ നശിപ്പിക്കുന്നത് കുറയും.
കഴിഞ്ഞ വർഷത്തെ സമാനമായ തോതിലുള്ള നടീൽ പ്രതീക്ഷിക്കുന്നതായി കൃഷി സെക്രട്ടറി ശോഭന കെ. പട്ടനായാക്ക് പറഞ്ഞു. കഴിഞ്ഞ വർഷം 278.5 ദശലക്ഷം ടണ്ണാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. അത് 2018-19 ല്‍, 283.7 ദശലക്ഷം ടൺ വരെ എത്തുമെന്നാണ് നിഗമനം. കാലാവസ്ഥയിലെ പ്രതിസന്ധികളെ നിയന്ത്രിക്കാനുള്ള ഒരുക്കങ്ങള്‍ , മികച്ച സീഡ് ലഭ്യത, മികച്ച മൺസൂൺ പ്രവചനം, ഇവയെല്ലാം മൊത്ത ഉത്പാദനവും വർധിപ്പിക്കും എന്നാണ് പട്ടനായാക്ക് പറയുന്നത്.
'കാലാവസ്ഥ നല്ലതാണെങ്കിൽ കൃഷിക്കാർ നെല്ല് വിതയ്ക്കും',പട്ടനായാക്ക് പറഞ്ഞു. 37 ദശലക്ഷം ഹെക്ടറുകളായിരുന്നിടത്ത്, ഈ വർഷം 40 ദശലക്ഷം ഹെക്ടറിലാണ് നെൽകൃഷിക്ക് സർക്കാർ ലക്ഷ്യം വെച്ചത്. മഹാരാഷ്ട്രയിലെയും തെലുങ്കാനയിലെയും കര്‍ഷകര്‍ കീടബാധ മൂലം പരുത്തിക്ക് പകരം സോയാബീൻ ഉപയോഗിക്കുന്നു. അതുപോലെ തന്നെ പഞ്ചാബിലും ഹരിയാനയിലും വെള്ളത്തിന്‍റെ ലഭ്യത കുറവ് കാരണം പരുത്തിയുടെ അളവ് കുറയുമെന്നാണ് കണക്കാക്കുന്നത്.
എന്നിരുന്നാലും ഗുജറാത്തിൽ കർഷകർ നിലക്കടലയിൽ നിന്ന് പരുത്തിയിലേക്ക് മാറുന്നതായിരിക്കും നല്ലത് എന്ന് വിദഗ്ദ്ധർ പറയുന്നു. ഗുണനിലവാരമുള്ള വിത്തു ലഭിക്കുകയും മെച്ചപ്പെട്ട വിളവ് ലഭിക്കുകയും ചെയ്താല്‍ പരുത്തിയിലുണ്ടാവുന്ന നഷ്ട്ടം മൊത്തത്തിലുള്ള വിളവിനെ ബാധിക്കില്ല.