കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് മഞ്ഞുരുകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് മഞ്ഞുരുകുന്നു

ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞ്മൂടിക്കിടക്കുന്ന പര്‍വ്വതങ്ങളില്‍ നിന്ന് മഞ്ഞുരുകിയൊലിക്കുന്നു.ഗവേഷകര്‍ കണക്കൂട്ടിയിരുന്നതിനെക്കാള്‍ 7 ശതമാമം വേഗത്തിലാണ് മഞ്ഞുരുകുന്നത്.ഇത് സമുദ്രജലനിരപ്പ് ഉയര്‍ത്തുമെന്നും വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.ആഗോള താപനവും ഐസ്‌ലാന്‍ഡില്‍ നിന്നുള്ള അഗ്നിപര്‍വ്വതത്തിലെ ചൂടും മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു.

2,500 ജിഗാടണ്‍ മഞ്ഞാണ് 2003 മുതല്ഡ 2013 വരെയുള്ള കാലഘട്ടത്തില്‍ ഉരുകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചത്.എന്നാല്‍ കണക്കുകള്‍ അസ്ഥാനത്താക്കി 2,700 ജിഗാടെണ്‍ മഞ്ഞ്പാളികളാണ് ഉരുകിയത്. 

മഞ്ഞുരുകി തീര്‍ന്ന ഗ്രീന്‍ലാന്‍ഡില്‍ മണ്ണ് ഉയര്‍ന്നു വരികയാണ്.മഞ്ഞുരുകി കഴിഞ്ഞപ്പോള്‍ മാന്റില്‍ വികസിച്ചാണ് മണ്ണുയരാനുള്ള കാരണമായി കണക്കാക്കുന്നത്. വര്‍ഷത്തില്‍ ഏതാണ്ട് 12 മില്ലിമീറ്റര്‍ എന്ന തോതില്‍ മണ്ണ് ഉയരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.