മൂന്നാർ ടൗണിൽ പൂത്തുനിൽക്കുന്ന  സ്പാത്തോഡിയ മരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്നാർ ടൗണിൽ പൂത്തുനിൽക്കുന്ന  സ്പാത്തോഡിയ മരം


കാശ്മീരായ മൂന്നാറിനെ ചുകപ്പണിയിച്ച് സ്പാത്തോഡിയ മരങ്ങൾ പൂവിട്ടു. ഒക്ക്‌ടോബർ മാസത്തിൽ പൂവിടുന്ന സ്പാത്തോഡിയ മരത്തിൽ പൂവുകൾ വേനൽ കാലം വരെ നിലനിൽക്കും.ഹൈറേഞ്ചിൽ മലേറിയ മരം എന്നറിയപ്പെടുന്ന ഇത് ഇവിടെ എത്തിച്ചത് ബ്രിട്ടീഷുകാരാണന്നാണ് ചരിത്രം.പണ്ട് പൂഞ്ഞാർ രാജവംശത്തിന്റ്രെതായിരുന്നു മൂന്നാർ. പൂഞ്ഞാർ രാജകുടുബത്തിലെ ഒരു സാമന്തനെന്ന നിലയിൽ മൂന്നാർ പ്രദേശങ്ങളുടെ ഭരണംനടത്തിയിരുന്നത് കണ്ണൻ തേവൻ മന്നാടിയെന്ന ഗിരിവർഗരാജാവായിരുന്നു. ഈ കാരണത്താലാണെത്രേ മൂന്നാറിനെ കണ്ണൻ തേവൻ മലനിരകളെന്നാണ് അറിയപ്പെട്ടിരുന്നത്.1887-ൽ മൺറോസായിപ്പ് മഹാരാജാവിൽനിന്ന് 227 ചതുരശ്ര മൈൽ പ്രദേശങ്ങൾ വിലക്കുവാങ്ങി മൂന്നാർമേഖലയിൽതേയില ക്രിഷി ആരംഭിച്ചു .ഇതോടെ യാണ്കണ്ണൻതേവൻ മലകളിൽ ബ്രട്ടീഷുകാർആധിപത്യം ഉറപ്പിക്കുന്നത്.
തേയില തോട്ടങ്ങളിൽ ജോലിക്കായി അന്ന് തമിഴ് നാട്ടിൽ നിന്നും ധാരാളം തൊഴിലാളികളും എത്തിയിരുന്നു. അക്കാലത്ത് തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ മലേറിയ രോഗം ബാധിച്ചു മരിക്കുവാൻ ഇടയായതിനെതുടർന്ന് കൊതുകുകളെ തുരത്താൻ അന്നത്തെ ബ്രിട്ടീഷ് മാനേജർമാർ കണ്ടെത്തിയ മാർഗമാണ് സ്പാത്തോഡിയ മരങ്ങൾ.ചുവപ്പ് നിറത്തിൽ ആകാശത്തേക്ക് മിഴിതുറന്നു മരത്തിൽ വിടരുന്ന പൂക്കളിൽ തേൻകണങ്ങൾ പോലെമധുരമുള്ള പശയോടുകൂടിയ ദ്രാവകം കാണപ്പെടുന്നു.കൊതുകുകൾ ഉൾപ്പെടെയുള്ള ചെറുപ്രാണികളെ വശീകരിക്കുന്നതിനുള്ള മാദകഗന്ധവും ഇതിൽ നിന്നും പുറപ്പെടും.  പൂവിലുണ്ടാകു ന്നതേനിലും അതിന്റെ ഗന്ധത്തിലും ആകൃഷ്ടരായി പറന്നെത്തുന്ന കൊതുകുകൾ ഈ പശയിൽ ഒട്ടിപിടിച്ച് ചത്തുപോകുന്നു. ശൈത്യകാല ആരംഭത്തോടെ പൂവിടുന്ന സ്പാത്തോഡിയ മരങ്ങൾ മൂന്നാറിലെ തേയിലതോട്ടങ്ങളിലും പാതരേങ്ങളിലും മാത്രമല്ല ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിലും നിരവധിയുണ്ട്. മൂന്നാറിനെ ചുവപ്പണിയിച്ചിരിക്കുന്ന മരങ്ങൾ  ഇവിടെ എത്തുന്നസഞ്ചാരികൾക്ക്‌ ഇതിന്റെ ചരിത്രം അറിയില്ലങ്കിലും കണ്ണിനും മനസിനും നിറമുള്ള കാഴ്ചയാകുകയാണ്.
 


LATEST NEWS