വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വിളപരിപലനമുറകൾക്ക്  മുൻ‌തൂക്കം ലഭിച്ച്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് .സുസ്ഥിരമായ കാർഷികഷമാതാവർധനവിനു ജൈവകൃഷി സമ്പ്രദായം അനിവാര്യാമായിരിക്കുന്നു .പ്രകൃതിയുമായ് എണങ്ങിപോകുന്ന കൃഷിരീതി എന്നാ നിലയിൽ ജൈവകീടനാശിനികൾക്ക്  ശ്രദ്ധേയമായ സ്ഥാനമുണ്ട് . കീടനാശിനി പ്രയോഗം ഏറ്റവും ഹാനികരം ആകുന്നത് പച്ചക്കറികളിൽ പ്രയോഗിക്കുംപോഴാണ് .അവയിൽ നിന്നും വിഷലിപ്തമായ കീടനാശിനികൾ മനുഷ്യരിലേക്കും എത്തിച്ചേരുന്നു .അതിനാല്‍ അപായരഹിതവും ചെലവ് കുറഞ്ഞതുമായ നിരവധി നാടൻ  കീടനാശിനികൾ നമുക്ക്  സ്വയം തയ്യാറാക്കി വിളകളെ രക്ഷിക്കാം ഒപ്പം സുഹൃത്തുക്കളായ മിത്രകീടങ്ങളെയും .ഇത്തരം ജൈവകീടനാശിനികളിൽ പ്രധാനപ്പെട്ടതാണ്  'വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം '.

ആവശ്യമുള്ള വസ്തുക്കൾ

(ഒരു ലിറ്റർ മിശ്രിതത്തിന് )

വേപ്പെണ്ണ  -20 മി .ലി

വെളുത്തുള്ളി -20 ഗ്രാം

ബാർസോപ്- 5 ഗ്രാം

തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കിയ  ബാർസോപ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക .20 ഗ്രാം  വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ  ചേർത്ത് ഇളക്കുക .ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക .തയ്യാറാക്കിയ സോപ്പ് ലായനി  വേപ്പെണ്ണയിലേക്ക്  സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക .ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക .ഇതിലേക്ക് 900മി  ലി വെള്ളം ചേർത്ത് നേർപിച്  ഉപയോഗിക്കാം .

ഉപയോഗം

താഴെ പറയുന്ന കീടങ്ങളെ ഫലപ്രധമായ്  നിയന്ത്രിക്കാൻ ഉപയോഗിക്കാം.

1 മണ്ടരി

2.ചിത്രകീടം

3 പയർപേൻ

4 പച്ചത്തുള്ളൻ

5 വെള്ളീച്ച


Loading...