‘നീര’യ്ക്കു പുതുജീവന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘നീര’യ്ക്കു പുതുജീവന്‍

നാളികേര കർഷകർക്ക് നല്ല കാലം വാഗ്ദാനം ചെയ്ത് നടപ്പിലാക്കിയ നീര ഉത്പാദനവും വിപണനവും ലക്ഷ്യത്തിലെത്താത്തത് തിരിച്ചറിഞ്ഞ് നടപടികളുമായി സർക്കാർ.രുചിവ്യത്യാസവും ഉയർന്ന വിലയും മൂലം വിപണിയിൽ വേണ്ട്രത്ര ശ്രദ്ധ നേടാൻ നീരയ്ക്കു കഴിഞ്ഞില്ല നീര ഏഴുമാസത്തിനുള്ളിൽ  ഗുണനിലവാരം  ഏകീകരിച്ച് വിപണിയിലിറക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. പ്രതിസന്ധിയിലായ നീര പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

നാളികേര വികസന ബോർഡ്, കേന്ദ്ര നാണ്യവിള ഗവേഷണകേന്ദ്രം, കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളാണ് നീര ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ ഏകോപിപ്പിക്കാൻ ഈ മൂന്നു സ്ഥാപനങ്ങളിലെയും വിദഗ്ധരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി സർക്കാരിനു റിപ്പോർട്ടു നൽകും.

പൊതു ലോഗോയും പേരും തീരുമാനിക്കാൻ ഉൽപാദകസംഘങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചു. രണ്ടുസമിതികളും 22ന് ആദ്യയോഗം ചേരും.നീര ഉൽപാദിപ്പിക്കുന്ന 29 കമ്പനികൾക്ക് അടുത്ത സാമ്പത്തികവർഷം നാളികേര മിഷൻ പദ്ധതിയുടെ ഭാഗമായി പ്രത്യേക സാമ്പത്തികസഹായം അനുവദിക്കും. പാലക്കാട്, വാഴക്കുളം എന്നിവിടങ്ങളിലെ ടെട്രാ പായ്ക്ക് യൂണിറ്റുകൾ നീര കമ്പനികൾക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കും. പരസ്യം ഉൾപ്പെടെയുള്ളവ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും തീരുമാനമായി. 


LATEST NEWS