മത്തന്‍ ഉത്സവത്തില്‍ കാലിഫോര്‍ണിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മത്തന്‍ ഉത്സവത്തില്‍ കാലിഫോര്‍ണിയ

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ ലക്ഷ്യത്തിലേക്ക് എത്തുന്നു.കേരളത്തിലെ ജനങ്ങള്‍ വിഷരഹിത പച്ചക്കറിയുടെ രുചി അറിഞ്ഞുതുടങ്ങി.എന്നാല്‍ നാം ഈ വിഷയത്തില്‍ അല്പം താമസിച്ചു പോയി എന്നാണ് മറ്റ് രാജ്യങ്ങളുടെ കാര്യം നോക്കുമ്പോള്‍ മനസിലാകുന്നത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമാണ് കാലിഫോര്‍ണിയയില്‍ മത്തങ്ങ ഉത്സവം നടത്തുന്നത്.

അഞ്ഞൂറ് കിലോയോളം വലുപ്പമുള്ള ഭീമന്‍ മത്തങ്ങകള്‍ കെട്ടിവലിച്ച് ഒരിടത്തെത്തിക്കുന്നു.ഓരോന്നിന്റെയും തൂക്കം നോക്കി രാജാവിനെ കണ്ടെത്തുന്നു. 

കേരളക്കരയാകെ പടര്‍ന്നു പന്തലിച്ച ഒരു പച്ചക്കറിയാണ് മത്തന്‍.പണ്ട് വീട്ടില്‍ വിളവെടുത്ത് മാസങ്ങളോളം  സൂക്ഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് പുരപ്പുറത്ത് പടര്‍ന്നു കിടക്കാന്‍ മത്തനുമില്ല മത്തങ്ങയുമില്ല.
 


LATEST NEWS