അന്തരീക്ഷ മാലിന്യത്തെ വജ്രമാക്കും മാജിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്തരീക്ഷ മാലിന്യത്തെ വജ്രമാക്കും മാജിക്

പൊടിപടലങ്ങളില്‍ മുങ്ങിയ അന്തരീക്ഷത്തെ ശുദ്ധമാക്കും.അന്തരീക്ഷ മാലിന്യത്തെ വജ്രമാക്കിമാറ്റും.ചൈനക്കാരാണ് ഒരു വെടിക്ക് രണ്ട് പക്ഷിക്കായി ശ്രമിക്കുന്നത്.ഇതിനായി ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഒരു പുത്തന്‍ ഗോപുരം പണിതിട്ടുണ്ട്. പ്രശസ്ത ഡച്ച് വാസ്തുശില്‍പി ഡാന്‍ റുഡാഗാഡ്‌സ് രൂപകല്‍പ്പന ചെയ്ത സ്‌മോഗ് ഫ്രീ ടവര്‍ അന്തരീക്ഷത്തില്‍ പൊടിയും മഞ്ഞും ചേര്‍ന്നുണ്ടാകുന്ന പുകമഞ്ഞിനെ വലിച്ചെടുക്കുന്നു. പകരം ശുദ്ധവായു പുറത്തുവിടും. വലിച്ചെടുത്ത അനതരീക്ഷ മാലിന്യത്തെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വജ്രമാക്കിമാറ്റും. 

ഇത്തരത്തില്‍ രാജ്യത്ത് ഇരുപതിലധികം ഗോപുരങ്ങളാണ് നിര്‍മ്മിക്കുന്നത്.ഇതില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്.ചൈന നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണം.അതിന് ശാശ്വത പരിഹാരമാണ് ഈ ടവറുകള്‍ വഴി ചൈന ലക്ഷ്യമിടുന്നത്.