തക്കാളിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തക്കാളിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മലയാളികള്‍ മാത്രമല്ല  എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് തക്കാളി. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറിയില്‍ ഒന്നാണ് തക്കാളി. തക്കാളിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. തക്കാളിച്ചെടി പൂക്കാന്‍ തുടങ്ങിയപ്പോഴേക്കും  വാടി ഉണങ്ങിപ്പോയി എന്നത് കര്‍ഷകരുടെ സ്ഥിരം പരാതി. അല്പം ശ്രദ്ധിച്ചാല്‍ തക്കാളിക്കൃഷി വന്‍ വിജയമാക്കാം. മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായം ചേര്‍ക്കണം. സെന്റിന് രണ്ടരക്കിലോഗ്രാം എന്നതോതില്‍ തടത്തില്‍ മുകളിലെ ഒരടി മണ്ണുമായി കുമ്മായം യോജിപ്പിക്കുക.

നടീല്‍ അകലം രണ്ടടി, ജൈവവളം സെന്റൊന്നിന് നൂറ് കിലോഗ്രാം നല്‍കാം. അടിവളമായി അരക്കിലോഗ്രാം ഫാക്ടംഫോസും 150ഗ്രാം പൊട്ടാഷും നല്‍കണം. തക്കാളി വിത്ത് ഇരട്ടി സ്യൂഡോമോണാസുമായി പുരട്ടി അര മണിക്കൂര്‍ വെച്ചതിന് ശേഷം വിതയ്ക്കുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കും.

ശക്തി, മുക്തി, അനഘ എന്നിവ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങളാണ്.പറിച്ചുനട്ട് ഒന്നാം മാസത്തിലും രണ്ടാം മാസത്തിലും നാല് ഗ്രാം ബോറാക്‌സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുന്നത് വെള്ളീച്ചയെ തുരത്തും. ഒപ്പം ഉത്പാദനവര്‍ദ്ധനവും ഉറപ്പിക്കാം.

ഒരു കാരണവശാലും തെങ്ങിന്റെ മടല്‍ കത്തിച്ചവെണ്ണീര്‍ ഇടരുത്. ചെടി വാടിപ്പോകും. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിക്കുന്നതും വാട്ടരോഗത്തെ തുരത്താം.

നട്ട് ഒരു മാസം കഴിഞ്ഞ് സെന്റിന് 250 ഗ്രാം ഫാക്ടംഫോസും 150 ഗ്രാം പൊട്ടാഷും മേല്‍വളമാക്കാം.പച്ചച്ചാണകം 100 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വിളയവശിഷ്ടങ്ങള്‍, പച്ചിലകള്‍ എന്നിവകൊണ്ട് പുതയിടാം.