നമ്മുടെ ഭൂമിയിലുണ്ട്  വെളുത്ത ജി​റാ​ഫു​കകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നമ്മുടെ ഭൂമിയിലുണ്ട്  വെളുത്ത ജി​റാ​ഫു​കകള്‍

നീ​ണ്ട ക​ഴു​ത്തു​ള്ള  ജി​റാ​ഫു​ക​ളെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​ർ ചു​രു​ക്കം. എ​ന്നാ​ൽ, കെ​നി​യ​യി​ലെ ഗ​രീ​സ കൗ​ണ്ടി​യി​ലെ ഇ​ഷാ​ഖ്ബി​നി ഹി​രോ​ള ക​ൺ​സ​ർ​വ​ൻ​സി​യി​ൽ ജ​ന​ങ്ങ​ളും മൃ​ഗ​സം​ര​ക്ഷ​ണ​ പ്ര​വ​ർ​ത്ത​ക​രും ര​ണ്ടു ജി​റാ​ഫു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി. ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള അ​വ​യു​ടെ നി​റം വെ​ള്ള.

സാ​ധാ​ര​ണയായി വെ​ള്ള​യും ത​വി​ട്ടും നി​റ​ങ്ങ​ളുള്ള ജി​ഫാ​റു​ക​ളെയാണ് നാം കാണാറ്.  എന്നാല്‍ ​ഇവ​യു​ടെ ശ​രീ​ര​ത്തി​ന് വി​ള​റി​യ നി​റ​മാ​ണ്. സിം​ഹം, ക​ടു​വ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള​തുപോ​ലെ ച​ർ​മ​ത്തി​ലെ കോ​ശ​ങ്ങ​ളി​ലെ പിഗ്‌മെ​ന്‍റു​ക​ൾ മാ​റി​യ​തു​ മൂ​ല​മു​ള്ള നി​റം​മാ​റ്റ​മാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ല്യൂ​സി​സം എ​ന്നാ​ണ് ഈ ​അ​വ​സ്ഥയെ പ​റ​യ​പ്പെ​ടു​ന്ന​ത്.

ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബില്‍ നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടതോടെ ഈ കാര്യം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. കെനിയക്ക് പുറമെ ടാന്‍സാനിയയിലും വെള്ള ജിറാഫുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടാര്‍സാനിയയിലെ ടരനഗീര്‍ വനത്തില്‍ വെച്ച് 2016 ജനുവരിയിലായിരുന്നു ഇവയെ കണ്ടത്.


LATEST NEWS