വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
രക്തസമ്മർദത്തിന്റെ നിരക്ക് 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യസംഘടനകൾ മാർഗരേഖ പുറത്തിറക്കി. 140/90 ആയിരുന്നു ഇതുവരെ പരിഗണിച്ചിരുന്ന നിരക്ക്. അമേരിക്കൻ ഹാർട്ട് അസോസിയേഷനും കോളജ് ഒാഫ് കാർഡിയോളജിയും ആണ് പുതിയ മാറ്റംവരുത്തിയത്.
നേരേത്തയുള്ള നിർവചനമനുസരിച്ച് യു.എസിലെ കൗമാരപ്രായക്കാരിൽ 32 ശതമാനത്തിനായിരുന്നു ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനം ആയി ഉയരും. രക്തസമ്മർദം ശരിയായ രീതിയിൽ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാർഗരേഖ വിരൽ ചൂണ്ടുന്നത്.