മുടിക്ക് 5 നാടന്‍ ടിപ്‌സ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടിക്ക് 5 നാടന്‍ ടിപ്‌സ് 

കാലാവസ്ഥ മാറുന്നതിനനുസരിച്ചു മുടിയുടെ പരിചരണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. എന്നുകരുതി മാസാമാസം ബ്യൂട്ടിപാര്‍ലറില്‍ പോയി മുടിയെ പരിപാലിക്കാന്‍ കാശു പൊടിക്കണോ? വേണ്ടേവേണ്ട. അധികം സമയമൊന്നും എടുക്കാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില പൊടിക്കൈകള്‍ ഉപയോഗിച്ചു മുടിയുടെ പ്രശ്‌നങ്ങളൊക്കെ പമ്പ കടത്താം. 

ശിരോചര്‍മ്മം വൃത്തിയാക്കാന്‍ ബേക്കിങ്‌സോഡ

മുടി ഷാംപൂവിട്ടു കഴുകിയിട്ടും വൃത്തിയായതുപോലെ തോന്നുന്നില്ലേ? എങ്കില്‍ ഏറ്റവും മികച്ചതാണു ബേക്കിങ് സോഡ. രണ്ടു ടേബിള്‍സ്പൂണ്‍ ബേക്കിങ് സോഡ അരക്കപ്പു വെള്ളത്തില്‍ ചേര്‍ത്തു യോജിപ്പിച്ചു തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. മാസത്തില്‍ രണ്ടുതവണയോ അതല്ലെങ്കില്‍ എപ്പോഴെല്ലാമാണു നിങ്ങള്‍ക്കു മുടി കൂടുതല്‍ വൃത്തിയാക്കണമെന്നു തോന്നുന്നത് അപ്പോഴെല്ലാം ഈ രീതി പിന്തുടരാം. 

തല ചൊറിച്ചില്‍ അകറ്റാന്‍ ഒലിവ് ഓയില്‍

എല്ലായ്‌പ്പോഴും തലയിലാകെ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ? മുടിയില്‍ നേരത്തെ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളുടെ അലര്‍ജി മൂലമോ സമ്മര്‍ദ്ദം കൊണ്ടോ വരണ്ട കാലാവസ്ഥ കാരണമോ ഒക്കെ തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. എങ്കില്‍ നിങ്ങളുടെ കേശസംരക്ഷണ അറിവിലേക്കിതാ ഒരു പുതിയ മാര്‍ഗം കൂടി. ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്തുള്ളൊരു മിശ്രിതമാണ് ചൊറിച്ചില്‍ ശമിപ്പിക്കുന്നത്.  രണ്ടു ടീസ്പൂണ്‍ നാരങ്ങാനീരിലേക്ക് ഒലിവ് ഓയിലും വെള്ളവും ചേര്‍ത്തു തലയില്‍ നന്നായി മസാജ് ചെയ്യുക. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ചൊറിച്ചില്‍ ഇല്ലാതാകും. 

മുട്ട നല്‍കും പ്രോട്ടീന്‍

മുട്ട എന്നു പറയുമ്പോള്‍ ഭക്ഷണത്തെക്കുറിച്ചാണു മിക്കവരും ഓര്‍ക്കുക. പക്ഷേ ഈ കുഞ്ഞന്‍ മുട്ട കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബെസ്റ്റാണ്. ഹെല്‍ത്തി ഫാറ്റും പ്രൊട്ടീനും ഒക്കെയുള്ള മുട്ട മുടിയുടെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കൊക്കെയും പരിഹാരമാണ്. എണ്ണമയമുള്ളതാണു നിങ്ങളുടെ മുടിയെങ്കില്‍ മുട്ടയുടെ വെള്ള മാത്രമേ ഉപയോഗിക്കാവൂ, വരണ്ട മുടിയുള്ളളര്‍  മുട്ടയുടെ മഞ്ഞക്കരുവും ഉപയോഗിക്കാം. ഇരുപതു മിനിറ്റോളം മുട്ട നന്നായി തലയില്‍ തേച്ചുപിടിപ്പിച്ചു വച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം, മുടി തഴച്ചുവളരും.


LATEST NEWS