വയസ്സ് ഏഴ്;  വായില്‍നിന്നു നീക്കം ചെയ്തത് 526 പല്ല്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയസ്സ് ഏഴ്;   വായില്‍നിന്നു നീക്കം ചെയ്തത് 526 പല്ല്

    പ്രായം വെറും ഏഴുവയസ്സ്. ഇത്രകാലത്തിനിടെ അവന്റെ വായിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 526 പല്ലുകള്‍! മൂന്നാം വയസ്സു മുതലാണ്‌ മോണവീക്കവും നീരുമായി ചെന്നൈ സ്വദേശിയായ ബാലൻ കഷ്ടപ്പെടാൻ തുടങ്ങിയത്. പലതരം ചികിൽസകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 

  നാലു വർഷത്തോളം കഴിഞ്ഞാണ് അവന്റെ യഥാർഥ പ്രശ്നം ഡോക്ടർമാർക്കു മനസ്സിലായത്; വായ്ക്കുള്ളിൽ പല വലുപ്പത്തിൽ പല്ലുപോലെ കട്ടിയുള്ള വളർച്ച. വായില്‍ വലതുവശത്തോടു ചേര്‍ന്നാണ് മൂന്നു മുതല്‍ അഞ്ചു വരെ സെന്റിമീറ്റര്‍ നീളം വരുന്ന പല്ലുകള്‍ രൂപപ്പെടുന്നത്. ഇതുവരെ ഇത്തരം 526 പല്ലുകള്‍ അവന്റെ വായിൽനിന്ന് നീക്കം ചെയ്തുകഴിഞ്ഞു. വായ്ക്കുള്ളില്‍ ഒരു ട്യൂമര്‍ പോലെ വളര്‍ന്ന അറയില്‍ നിന്നാണ് പല്ലുകള്‍ എടുത്തത്. സമാനമായ മറ്റൊരു കേസ് മുൻപ് മുംബൈയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 2014 ല്‍ മുംബൈയില്‍ ഒരു കൗമാരക്കാരന്റെ വായില്‍ നിന്നു നീക്കം ചെയ്തത് 232 പല്ലുകളാണ്. 


LATEST NEWS