കുടവയറിനും കരളിനും എന്താ ബന്ധം? വയറിന്റെ അയഞ്ഞു തൂങ്ങിയ മസിലുകൾക്കു ദൃഢത നൽകാനുളള വ്യായാമങ്ങളിതാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടവയറിനും കരളിനും എന്താ ബന്ധം? വയറിന്റെ അയഞ്ഞു തൂങ്ങിയ മസിലുകൾക്കു ദൃഢത നൽകാനുളള വ്യായാമങ്ങളിതാ

അമിതവണ്ണമുളളവരിലാണു സാധാരണ കുടവയര്‍ കാണുക. വയർ മാത്രമാണ് കൂടുതലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഇത് രോഗലക്ഷണമാകാനാണു സാധ്യത. ലിവർ സിറോസിസ് പോലുളള അസുഖമുളളവരിൽ ഇങ്ങനെ കാണാറുണ്ട്. കുടവയറുളളവർക്കു ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവാനുളള സാധ്യത കൂടുമെന്ന് മറക്കേണ്ട.

∙നടുവേദനയ്ക്കുളള പ്രധാന കാരണങ്ങളിലൊന്നാണു ‌കുടവയർ. നടുവിന്റെ ഭാഗത്തു സ്വാഭാവികമായ ഒരു വളവുണ്ട്. അടി വയറ്റിലെ മസിലാണു നടുവ് നിവർത്തി നേരെ നിൽക്കാൻ നമ്മെ സഹായിക്കുന്നത്. വയര്‍ കൂടുന്നതിനനുസരിച്ച് നടുവിന് ആയാസം കൂടുകയും നടുവിന്റെ ഭാഗം കൂടുതൽ വളയുകയും ചെയ്യും. ഇതു നടുവിനു സമ്മർദ്ദമുണ്ടാക്കുകയും നടുവേദനയ്ക്കു കാരണമാകുകയും ചെയ്യും

വയറിന്റെ അയഞ്ഞു തൂങ്ങിയ മസിലുകൾക്കു ദൃഢത നൽകാനുളള വ്യായാമങ്ങളിതാ

∙മലർന്നു കിടക്കുക. തല മുതൽ നെഞ്ച് വരെയുളള ഭാ‌ഗം ഉയർത്താൻ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവർ ഒരു കാൽ മാത്രം പൊക്കിപ്പിടി ച്ചാൽ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. ആവശ്യത്തിന് ഇട വേള നൽകി ദിവസം കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യണം. രണ്ടു കാലും ഉ‌യർത്തുമ്പോള്‍ വയറിലെ പേശികള്‍ മുറുകുന്നത് അറിയാനാവും. പതിവായി ചെയ്യുന്നതു കുടവയര്‍ കുറയാൻ സഹായിക്കും.

∙ മലർന്നു കിടന്ന് കാൽമുട്ട് മടക്കി പാദങ്ങൾ നിലത്ത് അമർത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കി യതോ വയ്ക്കുക. ശ്വാസം പിടിച്ചു വയർ പരമാവധി ഉളളി ലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കൻഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റ് നേരം ചെയ്യണം.

∙നിരപ്പായ തറയിലോ നിലത്തോ നിവർന്നു കിടക്കുക. കാലു കൾ മടക്കി പാദങ്ങൾ തറയിൽ അമർത്തി വയ്ക്കണം. ഉളളിലേ ക്കു ശ്വാസം വലിച്ചെടുത്ത് വയ‌ർ അകത്തേക്കു വലിച്ചു പിടിച്ചു കൊണ്ട് നടുവ് നിലത്ത് അമർത്തണം.

∙ശയനപ്രദക്ഷിണം വയർ കുറയ്ക്കാൻ പറ്റിയ വ്യയാമമാണ്. ഒരു നീളമുളള ഹാളിൽ കൈകളും കാലുകളും പിണച്ചു കൊണ്ട് ശയനപ്രദക്ഷിണം നടത്തുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉരുളുക. വെറും നിലത്തു കിടന്നോ ഇങ്ങനെ ഉരുളാം. കൈകളു ടെയും കാലുകളുടെയും സഹായമില്ലാതെ വയറിലെ പേശികളു ടെ സഹായത്തോടെ ഉരുളുന്നതു പേശികള്‍ക്കു ദൃഢത നൽകു കയും വയര്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

വേണം ഭക്ഷണ നിയന്ത്രണം

 

വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണനിയന്ത്രണത്തിലൂടെ കൊഴുപ്പ് അടി ഞ്ഞു കൂടുന്നത് ഒഴിവാക്കുകയും വേണം.

തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക. ബ്രൗൺ അരിയില്‍ നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. വെളുത്ത അരിയെ അപേക്ഷിച്ചു ഇതു ദഹിക്കാൻ താമസമെടുക്കും.

∙പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കണം. പഞ്ച സാര അമിതമായി കഴിക്കുന്നത് വയറിന്റെ അടിഭാഗം കൂടുത ലായി ചാടാൻ ഇടയാക്കും. സോഫ്റ്റ് ഡ്രിങ്ക്സിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങളും കുറയ്ക്കണം.

∙വണ്ണം കുറയ്ക്കാൻ വേണ്ടി ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇതു തെറ്റായ പ്രവണതയാണ്. ഒരിക്കലും വിശന്നിരിക്കരുത്. ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങ‌ളിലേർപ്പെടുകയാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിൽ വലിയ ഇടവേള വന്നാൽ ശരീരത്തി ലെത്തുന്ന കലോറി ചെലവാകാതിരിക്കാൻ ശരീരം ശ്രമിക്കും. പകരം കലോറി കുറവുളള തണ്ണിമത്തൻ, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.

∙ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.

∙ദിവസവും അഞ്ചോ ആറോ നട്സ് കഴിക്കണം. ഇതിലടങ്ങിയി ട്ടുളള പോഷകങ്ങള്‍ ശരീരത്തിനു ഗുണകരമാണ്.

∙പോഷക പ്രദമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമുളള എനർജി കിട്ടാനും പിന്നീടുളള സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുളള പ്രവണത കുറയ്ക്കാനും സഹായിക്കും.

∙പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പയർ പരിപ്പ്, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതാണു ഉത്തമം. പാൽ, മുട്ടയുടെ വെളള, മീൻ ഇവ ആവശ്യമായ പ്രോട്ടീൻ നല്‍കും.

വ്യായാമം ചെയ്യുമ്പോൾ

 

വയറിന്റെ മസിലുകൾക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ‌്ഡൊമിനല്‍ മസിലിനെ ‌കരുത്തുളള‌ താക്കുന്ന വ്യായാമങ്ങളാണു വേണ്ടത്. അമിതമായ കൊഴുപ്പ് കത്തിച്ചു കളയുന്നതാണ് ഇത്തരം വ്യായാമങ്ങൾ ചെയ്യുക.

∙നടത്തം പോലെയുളള വ്യായാമങ്ങൾ വയറിന്റെ മസിലു കൾക്കു ചെറിയ തോതിൽ മാത്രമേ പ്രയോജനം നൽകൂ. നീന്തലാണ് ഏറ്റവും നല്ല വ്യായാമം. സൈക്ലിങ്, ജോഗിങ് എന്നീ എക്സർസൈസുകളും വയറിന് നല്ല വ്യായാമം നൽകും.

∙ഏതു വ്യായാമം ചെയ്യുമ്പോഴും 5 മിനിറ്റ് കഴിഞ്ഞ് ക്ഷീണം തോന്നിയാൽ നിർത്തുക. ഒറ്റത്തവണ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. പകരം ദിവസവും മൂന്ന് ഘട്ടമായി ഇരുപത് മിനിറ്റ് നേരം വീതം വ്യായാമം ചെയ്ന്നതാണ് ഉത്തമം. ഇതിനു കഴിയാത്തവർ രാവിലെയും വൈകിട്ടും വ്യായാ മം ചെയ്താൽ മതിയാകും.