ക്യാരറ്റ് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാരറ്റ് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം നമ്ുക്ക്.അതിനായി എന്തൊക്കെ വേണമെന്ന് നോക്കാം.

ചേരുവകള്‍

ക്യാരറ്റ് 4 എണ്ണം
പാല്‍ 1 1/2 കപ്പ്
പഞ്ചസാര 1 കപ്പ്
നെയ്യ് 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 10 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉണക്ക മുന്തിരി ആവശ്യത്തിന്

ക്യാരറ്റ് ഹല്‍വ തയ്യാറാക്കുന്ന വിധം

വളരെ ഗുണകരമായ സ്വാധിഷ്ടമായ ക്യാരറ്റ് ഹല്‍വ എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം.ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. അതിനുശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പിന്നീട് പാത്രം ചൂടായി കഴിഞ്ഞാല്‍ ഇതിലേയ്ക്ക് നെയ്യ് ഒഴിക്കുക.അതിനുശേഷം, നെയ്യ് നല്ല പോലെ ചൂടായശേഷം അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇടുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റിവയ്ക്കുക.പിന്നീട്,അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച അതേ പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് 10 മിനിറ്റ് ഇളക്കുക. പിന്നീട്, ഇതിലേക്ക് പാല്‍ ചേര്‍ത്ത് ചെറിയ തീയ്യില്‍ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം( പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നോക്കണം).അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കുക.

അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോള്‍ പാല്‍ വറ്റാന്‍ തുടങ്ങും.നന്നായി വറ്റി കഴിഞ്ഞാള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്തിളക്കുക.പഞ്ചസാര നന്നായി അലിയുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇത് നന്നായി യോജിച്ചു കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. പിന്നീട്, നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം,വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാവുന്നതുമാണ്. (പിസ്ത, ബദാം എന്നിവ ഉപയോഗിച്ചും അലങ്കരിക്കാം.)