ആഹാര ശീലം മാറ്റം ലുക്കീമിയ തടയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഹാര ശീലം മാറ്റം ലുക്കീമിയ തടയാം

കാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ലുക്കീമിയ . രക്തോല്‍പാദനം കുറയുന്നതാണ്‌ ലുക്കീമിയയ്ക്കു കാരണം. അമേരിക്കയില്‍ മാത്രം ഓരോ നാല് മിനിറ്റിലും ഒരാള്‍ക്ക് ലുക്കീമിയ സ്ഥിരീകരിക്കുന്നുണ്ട് എന്നാണ് കണക്ക്. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ മൂന്നു തരം ബ്ലഡ്‌ കാന്‍സറുകളാണുള്ളത്. ലുക്കീമിയ രോഗികളില്‍ പൊതുവേ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ പലതരത്തിലാണ്. എങ്കിലും അടിക്കടിയുള്ള പനി, ക്ഷീണം, തലചുറ്റല്‍ അനീമിയ, എല്ലുകള്‍ക്ക് വേദന, ഭാരം കുറയുക, രാത്രി കാലത്തെ അമിതമായ വിയര്‍പ്പ് എന്നിവ സാധാരണമാണ്. 

      ആഹാരശീലങ്ങളും ലുക്കീമിയയും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്സ്, വൈറ്റമിന്‍, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയ ആഹാരം കഴിക്കുന്നത്‌ രോഗം വരാതെ തടയാന്‍ വലിയൊരളവില്‍ സഹായിക്കും. ഇത്തരത്തില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷകാഹാരങ്ങള്‍ ചുവടെ 

  പഴങ്ങള്‍, പച്ചക്കറികള്‍ - ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് പഴങ്ങളും പച്ചക്കറികളും. ലുക്കീമിയ സാധ്യത കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. 

 ധാന്യങ്ങള്‍ - ഫൈബര്‍ ധാരാളം അടങ്ങിയതാണ് ധാന്യങ്ങള്‍. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇതുകൊണ്ട് സാധിക്കും. കൂടാതെ ശരീരത്തിലെ വിഷാംശം പുറംതള്ളാനും ഫൈബര്‍ ഉപകരിക്കും. 

 പ്രോട്ടീന്‍ റിച്ച് ഫുഡ് - പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കാന്‍സര്‍ വളര്‍ച്ച തടയും. ചിക്കന്‍ പോലെയുള്ളവ കഴിക്കുമ്പോള്‍ തൊലി നീക്കം ചെയ്യാന്‍ മാത്രം ശ്രദ്ധിക്കുക. 

 മത്സ്യം - സാല്‍മന്‍, ചൂര പോലെയുള്ള പ്രോട്ടീന്‍ സമ്പന്നമായ മത്സ്യം ഒന്ന് കഴിച്ചു നോക്കൂ. ഇവ ആരോഗ്യത്തിനു മാത്രമല്ല കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും തടയും. 

 നല്ല ബാക്ടീരിയ - നല്ല ബാക്ടീരിയ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ പ്രതിരോധശേഷി കൂട്ടും. ഇത് കൂടുതല്‍ പോഷകം ശരീരം വലിച്ചെടുക്കാനും സഹായിക്കും. യോഗര്‍ട്ട് ധാരാളം കഴിക്കുന്നത്‌ ഇതിനു സഹായിക്കും 


LATEST NEWS