രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വിളിച്ചുവരുത്തുന്ന അപകടങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വിളിച്ചുവരുത്തുന്ന അപകടങ്ങള്‍

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്‌ ശരീരത്തിന് വളരെ ദോഷം ചെയ്യുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഈ ശീലം ബാധിക്കും. രാത്രി വൈകി അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്.

അമിത കലോറി 

രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.
ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

 

 ഉറക്കമില്ലായ്മ

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

 

 വൈകിയുള്ള പോഷണപരിണാമം

രാത്രി ഭക്ഷണം വൈകിയാല്‍ അത് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാക്കുകയും ചെയ്യും. നേരം വൈകിയുള്ള അത്താഴം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

 

നെഞ്ചെരിച്ചില്‍, അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

 

 ദഹന പ്രശ്നങ്ങൾ

രാത്രി ഏറെ വൈകി ഭക്ഷിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.