ആരോഗ്യം വീണ്ടെടുക്കാന്‍ ഇനി ചില കര്‍ക്കടക ചികിത്സപൊടികൈകള്‍ പരീക്ഷിച്ചു നോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരോഗ്യം വീണ്ടെടുക്കാന്‍ ഇനി ചില കര്‍ക്കടക ചികിത്സപൊടികൈകള്‍ പരീക്ഷിച്ചു നോക്കാം

കര്‍ക്കിടകമാസമാണിത്. സകലആരോഗ്യപ്രശ്‌നങ്ങള്‍ക്കും സുഖ ചികിത്സനല്‍കേണ്ട കാലം. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തുള്ള കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദത്തിലൂടെ  ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ 'എണ്ണത്തോണി' മുതലായ പ്രത്യേക സുഖചികില്‍സകള്‍ ഇന്ന് ഒരുക്കുന്നുണ്ട്. ഇത് കതൃമായിപത്യത്തോടെ ചില ചിക്തസാരീതികള്‍ ചെയ്താല്‍ ജീവിത്തതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുന്നതല്ല. ഇന്നത്തെവിഷം കഴിക്കുന്ന കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടു്‌നനുണ്ട് നമ്മള്‍. അതുകൊണ്ട് തന്നെ ഈ കാലഘട്ടതില്‍ ആയുര്‍വേദ സുഖചികിത്സയും കര്‍ക്കിടകാനുബന്ധിച്ച് മറ്റ് ചികിതസകളും ഉത്തമം. അതിനാല്‍ താഴെ പറയുന്ന ചില സുഖ ചികിത്സാരീതികളെ ഒന്ന് പരിചയപ്പെടാം.

ഇലക്കിഴി

കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശപ്രകാരം ഔഷധ സമ്ബുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഔഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്തശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.

ഞവരക്കിഴി

തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിതസമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്‌നിഗ്ധ സ്വേദമാണ്.

പിഴിച്ചില്‍

ഔഷധങ്ങളാല്‍ സംസ്‌കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്‍ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്റെ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്‌നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ്.

ശിരോധാര

ഔഷധ സംസ്‌കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.


LATEST NEWS