പ്രസവമരണം എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നു?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രസവമരണം എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നു?വൈദ്യ ശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടും പ്രസവമരണങ്ങള്‍ നടക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന ഒരു  സത്യമാണ് . എന്തെല്ലാമാണ് പ്രസവ മരണത്തിനു കാരണമാകുന്ന ഘടകങ്ങള്‍ 

പ്രസവസമയത്തും ശേഷവും അമിതമായ രക്തപ്രവാഹം വരാം. ഇതിന് പ്രധാനമായി രണ്ടു കാരണമങ്ങളാണുള്ളത്. പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങാതിരിക്കുന്നത് ഒരു കാരണമാണ്. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളിലാണ് ഇത്തരം അവസ്ഥ കണ്ടുവരുന്നത്. ഓരോ പ്രസവവും യൂട്രസില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍ സംഭവിക്കുന്ന മുറിവുകളാണ് ബ്ലീഡിംഗിനുള്ള മറ്റൊരു കാരണം. അംമ്‌നിയോട്ടിക് ഫഌയിഡ് എമ്പോളിസം എന്നൊരു അവസ്ഥയുണ്ട്. കുഞ്ഞു കിടക്കുന്ന അംമ്‌നിയോട്ടിക് ഫഌയിഡ് പ്രസവത്തിനു തൊട്ടുമുന്‍പേ പുറന്തള്ളും. ഇത് പുറത്തേക്കു പോകുന്നതിന് പകരം അമ്മയുടെ രക്തക്കുഴുലകളിലേക്കു കടന്ന് ശ്വാസതടസമുണ്ടാക്കുകയും മരണകാരണമാവുകയും ചെയ്യുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രസവമരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. നേരത്തെ തന്നെ ബിപിയുള്ള സ്ത്രീയാണെങ്കില്‍ ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. പ്രസവസമയത്തു മാത്രം ചിലരില്‍ ബിപി ഉണ്ടാകാറുണ്ട്. പ്രസവസമയത്തെ ബിപി മരണത്തിന് ഇടയാക്കുകയോ അപസ്മാരം പോലുള്ള രോഗങ്ങള്‍ വരുത്തുകയോ ചെയ്യും. നേരത്തെ രക്തസമ്മര്‍ദമില്ലാത്ത സ്ത്രീകളില്‍ ബിപി വരികയാണെങ്കില്‍ മിക്കവാറും ആറാംമാസമായിരിക്കും ബിപിയുണ്ടാവുക. കുഞ്ഞിനും ബിപി അപകടം വരുത്താനിടയുണ്ട്.

പോഷകാഹാരക്കുറവും സമൂഹത്തിലെ ഒരു വിഭാഗം ഗര്‍ഭിണികളില്‍ പ്രസവമരണത്തിന് കാരണമാകാറുണ്ട്. ആവശ്യമായ പോഷകങ്ങളുടെ അഭാവം മഞ്ഞപ്പിത്തം, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അമിതവണ്ണം എട്ടു ശതമാനം ഗര്‍ഭിണികളില്‍ മരണകാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണമുള്ള സ്ത്രീകള്‍ ചിലപ്പോള്‍ പ്രസവസമയത്ത് അബോധാവസ്ഥയിലാകാറുണ്ട്. ചിലരില്‍ രക്തസമ്മര്‍ദവും കൂടും. ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കും.