ചില ആർത്തവ നുണകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചില ആർത്തവ നുണകൾ

ആര്‍ത്തവം എന്നത് ഒരു സ്ത്രീയ്ക്ക് ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്. പെണ്‍കുട്ടി എന്ന നിലയില്‍ നിന്ന് താന്‍ ഒരു സ്ത്രീയായി എന്ന് കാണിയ്ക്കുന്നതിന്റെ ലക്ഷണമാണ് ആര്‍ത്തവം. പണ്ട് കാലത്ത് ആര്‍ത്തവത്തെ സ്ത്രീകളില്‍ കാണുന്ന ഏറ്റവും മോശപ്പെട്ട കാര്യമായാണ് കണക്കാക്കിയിരുന്നത്. ആര്‍ത്തവസമയങ്ങളില്‍ പലപ്പോഴും അശുദ്ധിയോടെ ഒഴിവാക്കപ്പെടേണ്ടവളാണ് താന്‍ എന്ന ചിന്ത അങ്ങനെ സ്ത്രീകളുടെ മനസ്സിലും ഉടലെടുത്തു.  എന്നാല്‍ ഇന്നെത്ത കാലത്ത് ആ ചിന്താഗതിയ്ക്ക് അല്‍പം മാറ്റം വന്നിട്ടുണ്ട്. പുതുതലമുറയില്‍ പെട്ട പലരും ആര്‍ത്തവത്തെ ശരീരത്തില്‍ നടക്കുന്ന കാര്യം എന്നതിലുപരി യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. സ്ത്രീകളിലെ ആര്‍ത്തവത്തെക്കുറിച്ച് ചില കാര്യങ്ങള്‍.

ടാമ്പണ്‍

ഉപയോഗിക്കുന്നതിനെക്കുറിച്ച് ടാമ്പണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് സാനിറ്ററി നാപ്കിനുകളെ പോലെ തന്നെ ആര്‍ത്തവ രക്തത്തെ വലിച്ചെടുക്കാന്‍ കഴിവുള്ളതണ് ടാമ്പണുകളും. ഇത് രക്തം ശരീരത്തില്‍ നിന്ന് പുറത്ത് വരുന്നതിനു മുന്‍പ് തന്നെ വലിച്ചെടുക്കുന്നു. എന്നാല് ടാമ്പണ്‍ ഉപയോഗിച്ചാല്‍ സ്ത്രീകളുടെ കന്യകാത്വം നഷ്ടപ്പെടും എന്നൊരു മിത്ത് നിലനില്‍ക്കുന്നുണ്ട്.

ആര്‍ത്തവസമയത്ത് ഗര്‍ഭധാരണം

ആര്‍ത്തവസമയത്ത് ഗര്‍ഭധാരണം ആര്‍ത്തവസമയത്ത് ഗര്‍ഭധാരണം നടക്കില്ലെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ പുകുഷ ബീജത്തിന് 3 മുതല്‍ 5 ദിവസം വരെ ആയുസ്സുണ്ടാവുമെന്ന കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ആര്‍ത്തവസമയത്തെ ഗര്‍ഭധാരണം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

ഒരാഴ്ച ആര്‍ത്തവം

ഒരാഴ്ച ആര്‍ത്തവം ആര്‍ത്തവം ഉണ്ടാാല്‍ അത് ഒരാഴ്ച വരെ നീണ്ടു നില്‍ക്കും എന്ന് വിചാരിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളില്‍ മാത്രമേ രക്തപ്രവാഹം ഉണ്ടാവുകയുള്ളൂ. മാത്രമല്ല കൃത്യമായ ആര്‍ത്തവം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നില്‍ക്കുകയും ചെയ്യും.

വ്യായാമവും വിശ്രമവും

വ്യായാമവും വിശ്രമവും വ്യായാമവും വിശ്രമവും ആണ് മറ്റൊന്ന്. ആര്‍ത്തവ സമയത്ത് വ്യായാമം പാടില്ലെന്നും കൃത്യമായ വിശ്രമം വേണമെന്നും ആണ് ഒരു വിഭാഗത്തിന്റെ ധാരണ. എന്നാല്‍ വ്യായമം ചെയ്യുന്നത് ആര്‍ത്തവസംബന്ധമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ആദ്യത്തെ ആര്‍ത്തവം

ആദ്യത്തെ ആര്‍ത്തവം ആദ്യത്തെ ആര്‍ത്തവമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടികളില്‍ 9 വയസ്സിനും 15 വയസ്സിനും ഇടയില്‍ ഈ ആര്‍ത്തവം ഉണ്ടാവും എന്നാണ് ധാരണ. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ മാറ്റം വരുന്നതിനും സാധ്യതയുണ്ട്.

ടാമ്പണിന്റെ ഉപയോഗം

ടാമ്പണിന്റെ ഉപയോഗം ടാമ്പണ്‍ വജൈനയ്ക്കുള്ളില്‍ പോവും എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ഇതാകട്ടെ യാതൊരു വിധത്തിലുള്ള വസ്തുതയും ഇല്ലാത്ത ഒന്നാണ് എന്നതാണ് സത്യം.

ആര്‍ത്തവമില്ലാത്ത അവസ്ഥ

ആര്‍ത്തവമില്ലാത്ത അവസ്ഥ ആര്‍ത്തവമില്ലാത്ത അവസ്ഥയാണെങ്കിലും അതിനു പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ഉണ്ട്. ശാരീരികമായുള്ള ഒരു പ്രക്രിയയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള വസ്തുതാപരമായ കാര്യങ്ങള്‍ക്കും ഇതില്‍ പ്രാധാന്യമില്ല.


Loading...
LATEST NEWS