ഒറ്റത്തവണ  വൈഫൈ ലോഗിൻ ഉടൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒറ്റത്തവണ  വൈഫൈ ലോഗിൻ ഉടൻ

പൊതുസ്ഥലത്തെ വൈഫൈ ഉപയോഗിക്കാൻ ഓരോ തവണയും വിവരങ്ങൾ നൽകി ലോഗിൻ ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാൻ സർക്കാർ നീക്കം തുടങ്ങി. പൊതു വൈഫൈകളുടെ ‘ഇന്റർ ഓപ്പറബിലിറ്റി’യാണ് ആലോചനയിൽ. ഇതു നിലവിൽ വന്നാൽ, ഏതെങ്കിലും ഒരിടത്ത് വൈഫൈക്കായി ലോഗിൻ ചെയ്ത ഉപകരണം പിന്നീട് രാജ്യത്ത് എവിടെ പൊതു വൈഫൈയുടെ പരിധിയിലെത്തിയാലും സ്വയം ‘കണക്ടഡ്’ ആകും. വൈഫൈ സൗകര്യമൊരുക്കുന്നത് ഏതു സേവനദാതാവാണെന്നതു പ്രശ്നമല്ല. 

       കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ എന്ന ഉന്നത സമിതി ഇക്കാര്യം പരിഗണിക്കുകയാണിപ്പോൾ.നിലവിൽ, ഉപയോക്താവിന്റെ അടിസ്ഥാനവിവരങ്ങൾ നൽകുമ്പോൾ മൊബൈലിലേക്കു കിട്ടുന്ന വൺ ടൈം പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ചുവേണം പബ്ലിക് വൈഫൈ കണക്‌ഷൻ നേടാൻ. എന്നാൽ പലപ്പോഴും ഈ ഒടിപി കിട്ടുന്നില്ലെന്നു പരാതിയുണ്ട്. 2020ൽ രാജ്യത്ത് 50 ലക്ഷം സ്ഥലങ്ങളിലും 2022 ആകുമ്പോഴേക്ക് ഒരു കോടി സ്ഥലങ്ങളിലും പൊതു വൈഫൈ എത്തിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.