വണ്ണം കുറയ്ക്കാനുളള ഔഷധങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വണ്ണം കുറയ്ക്കാനുളള ഔഷധങ്ങള്‍

വണ്ണം കുറയ്ക്കുവാന്‍ ശരിയായ സമയത്ത് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത ശരിയായ അളവിലുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍, വ്യായാമം ഇവ ആവശ്യമാണ്. തൈറോയിഡ് ഗ്രന്ഥിയുെട പ്രവര്‍ത്തനം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുക എന്നിവ ചെയ്യേണ്ടതുണ്ട്. മധുരം, കൊഴുപ്പ്, ഇവ വളരെ നിയന്ത്രിക്കേണ്ടതുണ്ട്. യവം, വരക്, ചാമ, മുതിര, ചെറുപയര്‍ തുടങ്ങിയവ ഭക്ഷണത്തിലേര്‍പ്പെടുത്തുക. ഉദ്വര്‍ത്തനം ചെയ്യുന്നത് വണ്ണം കുറയ്ക്കാനും കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. യവം, മുതിര, ഉലുവ ഇവ പൊടിച്ച് ഉദ്വര്‍ത്തനത്തിനുപയോഗിക്കാം. വിളംഗാദിചൂര്‍ണ്ണം, യവലോകചൂര്‍ണ്ണം ഇവ വെളളത്തില്‍ കലക്കിയും തേന്‍ ചേര്‍ത്തും ഉപയോഗിക്കാം. വരാഅസനാദി കഷായം, പഞ്ചകോല കുലത്ഥാദി കഷായം, കിര്യാത്തു ചേര്‍ത്ത കഷായങ്ങള്‍ ഇവ വണ്ണം കുറയ്ക്കും. അയസ്‌കൃതിയും വളരെ ഗുണപ്രധമാണ്. പ്രഭാതത്തില്‍ വെറുംവയറ്റില്‍ 15മില്ലി എളെളണ്ണ കഴിക്കുന്നതും നല്ലതാണ്. വേങ്ങക്കാതല്‍ കഷായം ചെയ്തതില്‍ ത്രിഫലചൂര്‍ണ്ണം തേന്‍ കഴിക്കുന്നതും വണ്ണം കുറയാന്‍ സഹായകമാകും


LATEST NEWS