സഭാകമ്പം എന്തുകൊണ്ട് ? എങ്ങനെ മാറ്റാം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സഭാകമ്പം എന്തുകൊണ്ട് ? എങ്ങനെ മാറ്റാം?

എന്താണ് സഭാകമ്പം?


സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്നം തന്നെയാണ് . കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാൻ മടി, വിറയൽ , ചമ്മൽ . ചില സന്ദർഭങ്ങളിൽ അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം.

 

ഇവർ ഇതൊരു കാര്യത്തെയും മുൻവിധിയോടെ സമീപിക്കുകയാണ് പതിവ് .അതോർത്തു വേവലാതിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മനപൂർവ്വം ഒഴിഞ്ഞു മാറും. ഇത് ഇത്തരക്കാരുടെ സ്വഭാവം,പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. സഭാകമ്പം കൊണ്ടുതന്നെ ഉദ്യോഗസ്ഥർ പദവിയെയും വിദ്യാർഥികൾ നല്ല അവസരങ്ങളെയും കണ്ടില്ലെന്നു നടിക്കും. ചിലർ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപെടും എന്ന തെറ്റായ  ധാരണയെ കൂട്ടുപിടിച്ച് മദ്യത്തിൽ അഭയം പ്രാപിക്കും.

  • ഒരുതവണ നിറഞ്ഞ സദസിൽ അപമാനിതനാകേണ്ടി വന്ന ഒരാൾക്ക്‌ വീണ്ടും ഒരു സദസിനെ നേരിടാൻ ഭയമായിരിക്കും. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് ഭയമുണ്ടാകും.
  • പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാർ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങൾ ആയി ചിത്രീകരിക്കപ്പെടുന്നു. 
  • ചെറുപ്പത്തിലേ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്‌ . അപകർഷതാബോധം, തോൽക്കുമോ എന്ന ഭയം , വിമർശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങൾ . ചെറിയ കാര്യങ്ങൾ പോലും ഇവരെ വേട്ടയാടുകയാണ് പതിവ് .

എങ്ങനെ മാറ്റാം ?

ഇത്തരം വ്യക്തിത്വത്തെ അയാൾ തന്നെ തിരിച്ചറിയുകയും  മോചനം തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. എന്നാൽ സ്വയരക്ഷ സാധ്യമാകുകയില്ല . ഇത്തരം ആളുകൾ ഒരു കൌണ്‍സിലറെ സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളിൽ കൂടുതലായി ഇടപെടുക ,അതും സോഷ്യൽ ഫോബിയയെ തുരത്തും.  വിരലിൽ എണ്ണാവുന്നവരിൽ തുടങ്ങി ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ നയിക്കുക . ഇത്തരത്തിൽ ഘട്ടംഘട്ടമായി ചികിത്സ തുടങ്ങണം . ചിലർക്ക് മരുന്നുകൾ നിർദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറൽ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാരീതി . രോഗിയുടെ പൂർണ്ണമായ സഹകരണവും ആവശ്യമാണ്‌. അതുകൊണ്ട് തന്നെ സോഷ്യൽ ഫോബിയ എന്ന രോഗത്തെ ഭയക്കേണ്ടതില്ല . അത് ജീവിതത്തിന്റെ അവസാനവുമല്ല .