കുടവയര്‍ കുറയ്ക്കുവാന്‍ ചില പൊടിക്കൈകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുടവയര്‍ കുറയ്ക്കുവാന്‍ ചില പൊടിക്കൈകള്‍

ഇന്നത്തെ ആധുനികയുഗത്തില്‍ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് കുടവയര്‍.കൊച്ചു കുട്ടികള്‍ക്കുമുതല്‍ കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് ഇത്.കുടവയര്‍ കുറയ്ക്കുവാന്‍ പലവരും പല വഴിയും തേടി നടക്കുകയാണ്.ഒന്നിനും സമയമില്ലാത്ത ഇന്നത്തെലോകത്തില്‍ ചിലര്‍ ഡയറ്റിംഗും വ്യായാമവുമൊക്കെ ചെയ്തു മാസങ്ങളോളം കാത്തിരിക്കുകയാണ്.എന്നിട്ടും കുറയാറില്ല. മറ്റുചിലരാകട്ടെ ദിവസത്തിന്റെ മിക്ക മണിക്കൂറോളവും ഇരുന്ന് ജോലി ചെയ്യുന്നവരും ഇവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കെ്ാഴുപ്പ് അടിഞ്ഞുകൂടി കുടവയര്‍ കൂടുവാന്‍ കാരണമായി വരുന്നത്.

നമ്മള്‍ കഴിക്കുന്ന ഫാസ്റ്റ് ഫുഡും വിഷ പദാര്‍ത്ഥങ്ങളും ഇതിന് ഒരു കാരണമായി മാറുന്നുണ്ട്.കുടവയര്‍ കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുകയേഉളളൂ.മാത്രമല്ല, കാപ്പി കുടിച്ചാല്‍ കുടവയര്‍ പെട്ടെന്ന് കൂടാനും വഴിയൊരുങ്ങുന്നു. കൂടാതെ അത് പോലെ തന്നെയാണ് മദ്യത്തിന്റെ കാര്യം പറഞ്ഞാലും.ആഘോഷവേദികളിലും അല്ലാതെയും പലപ്പോഴും നാം കുടിക്കുന്ന മദ്യം കുടവയര്‍ കൂട്ടുകയാണ് ചെയ്യുന്നത്.

ഇതിനെല്ലാം പുറമെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണത്തിനോട് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. ദിവസവും ഇതൊരു പതിവായി മാറിയാല്‍ പിന്നെ പറയേണ്ടതില്ല. കുടവയര്‍ കൂടുക മാത്രമല്ല കൊളസ്ട്രോള്‍, ഷൂഗര്‍, ബിപി പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പെട്ടെന്ന് പിടിപെടുകയും ചെയ്യുന്നു.കുടവയര്‍ കുറയ്ക്കാന്‍ മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുകയേ ഉളളൂ.നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാന്യമുളള ഒന്നാണ് പ്രഭാതഭക്ഷണം.അത് നിര്‍ബന്ധമായും കഴിച്ചിരിക്കണം. മറിച്ച് ഒഴിവാക്കിയാല്‍ മറ്റ് അസുഖങ്ങള്‍ പിടിപ്പെടാനും സാധ്യതയേറെയാണ്.

വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കുടവയര്‍ എന്നത്.നിസാരമായി തളളിക്കളയേണ്ട ഒന്നല്ല. ഇത് പിന്നീട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ വളരെ എളുപ്പം കുറയ്ക്കാവുന്നതാണ്.നാം ഒന്ന് ശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ ഈഒരു പ്രശ്‌നം മാറ്റിയെടുക്കാവുന്നതാണ്.കുടവയര്‍ കുറയ്ക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം വിചാരിക്കുകയാണ് വേണ്ടത്. 
രാത്രി എട്ട് മണി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്നത് കൃത്യ സമയത്ത് എന്നും കഴിച്ചാല്‍ വളരെ നല്ലത്.മാത്രമല്ല ഒരി്ക്കലും ഭക്ഷണം കഴിക്കാതിരുന്ന് ഗ്യാസ് വരുത്തുവാന്‍ ഇടയാക്കരുത്. ഗ്യാസ്‌ട്രോയുടെ പ്രശ്‌നം ഉണ്ടായാലും കുടവയര്‍ വരുവാനും വയറിന് പലതരം അസുഖങ്ങള്‍ ബാധിക്കാനും വഴിയാവുന്നു.രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ കുടവയര്‍ കൂടുക മാത്രമല്ല മറ്റ് അസുഖങ്ങള്‍ പിടിപ്പെടുകയും അമിതവണ്ണം വയ്ക്കാന്‍ സാധ്യത കൂടുതലുമാണ്. അത് കൊണ്ട് രാത്രി 8 മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ നിസാരമായ നമ്മുടെ ഇത്തരത്തിലുളള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ത്‌ന്നെ കുടവയര്‍ ഒഴിവാക്കാവുന്നതേയുളളൂ.
കുടവയര്‍ കുറയാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് മീനിന്റെ എണ്ണ. സാല്‍മണ്‍, സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ കുടവയര്‍ കുറയ്ക്കാന്‍ ഏറെ പ്രയോജനകരമാണ്.

കുടവയര്‍ കുറയ്ക്കുവാന്‍ മറ്റ് ഭക്ഷണങ്ങള്‍

1. തൈര്
2.പഴം
3.ചോക്ലേറ്റ് മില്‍ക്ക്
4.ഗ്രീന്‍ ടീ
5.നാരങ്ങ
6.പയറുവര്‍ഗങ്ങള്‍' 
കുടവയര്‍ കുറയ്ക്കണമെന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. നമ്മളെ അലട്ടുന്ന ഈ പ്രശ്‌നം പരിഹരിക്കുവാന്‍.
 


LATEST NEWS