ഇറച്ചി കേടു വരാതെ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറച്ചി കേടു വരാതെ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍

ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഉപാധിയാണ് ഫ്രിഡ്ജ്‌. എന്നാല്‍ ഫ്രിഡ്ജില്‍ ഇവ എത്രനാള്‍ വരെ സൂക്ഷിക്കാം എന്നതും ആലോചിക്കേണ്ട കാര്യമാണ്.

ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യം ആണ്. 

റെഡ് മീറ്റ്‌, പന്നിയിറച്ചി എന്നിവ ഒരു ആഴ്ച്ച വരെ  ഫ്രിഡ്ജില്‍ കേടുപാട് കൂടാതെ സൂക്ഷിക്കാം. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ ഉപയോഗിക്കാം.

കോഴിയിറച്ചി 2 ദിവസം വരെ കേടുപാട് കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രോസെന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും.

ഫ്രീസു ചെയ്ത റെഡ് മീറ്റ്‌ 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം.

റോ പൌള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.  40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്. 

കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയ്ക്കും  മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും.