ഐസ്ക്രീം രുചിക്ക് പിന്നില്‍ പതിഞ്ഞിരിക്കുന്ന അപകടമെന്ത്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐസ്ക്രീം രുചിക്ക് പിന്നില്‍ പതിഞ്ഞിരിക്കുന്ന അപകടമെന്ത്?

ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചു തണുപ്പിച്ച പുകപാറുന്ന ഐസ്‌ക്രീമുകളും വേഫറുകളും ഡ്രിങ്കുകളും കേരളത്തില്‍ ക്ലിക്കായത് വളരെപ്പെട്ടെന്നാണ്. ലിക്വിഡ് നൈട്രജന്റെ താഴ്ന്ന താപനില ഉപയോഗിച്ച് ശരീരകലകളെ കരിച്ചുകളയുകയാണ് ഇതില്‍ ചെയ്യുന്നത്.വളരെ താഴ്ന്ന താപനിലയില്‍ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ രൂപംകൊള്ളുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണു ലിക്വിഡ് നൈട്രജന്‍ ശരീരത്തില്‍ നാശം വിതയ്ക്കുന്നത്.

    ഐസ്‌ക്രീം മിശ്രിതം തയ്യാറാക്കിയശേഷം ഉപഭോക്താവിന്റെ ആവശ്യാനുസരണം നിമിഷങ്ങള്‍ കൊണ്ട് തന്നെ തണുപ്പിച്ച് ഐസ്‌ക്രീം ആക്കി നല്‍കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാല്‍ സാധിക്കും.ഇത്രയുംവേഗത്തില്‍ മിശ്രം തണുപികുമ്പോള്‍ വലിപ്പമുള്ളഐസ് പരലുകള്‍ മിശ്രിതത്തില്‍ രൂപപ്പെടാതിരിക്കും.ഇത് കാരണം ഐസ്ക്രീമിന് 
കൂടുതല്‍ സ്വാദ് ലഭിക്കുന്നു. കൂടാതെ ലിക്വിഡ് നൈട്രജന്‍ ഒഴിച്ച ഡ്രിങ്കുകള്‍ക്കും ഐസ്‌ക്രീമുകള്‍ക്കും മുകളില്‍ പൊങ്ങിപ്പറക്കുന്ന പുക ഇവയ്ക്ക് പ്രത്യേക ഭംഗിയും മാസ്മരികതയും നല്‍കുന്നു. പുകപോലെ കാണപ്പെടുന്ന ഈ വസ്തു നൈട്രജന്‍ വാതകമല്ല. മറിച്ച്, താഴ്ന്ന താപനിലയില്‍ ഘനീഭവിച്ച അന്തരീക്ഷത്തിലെ നീരാവിയാണ് പുകയായി തോന്നുന്നത്. 


 ഐസ്‌ക്രീമിലോ ഡ്രിങ്കിലോ ചേര്‍ത്ത ലിക്വിഡ് നൈട്രജന്‍ മുഴുവന്‍ വാതകമായി അന്തരീക്ഷത്തിലേക്ക് പോകുന്നതിനുമുമ്പ് അവ കഴിച്ചാല്‍ വായിലേയും അന്നനാളത്തിലെയും ആമാശയത്തിലെയും കലകളെ നശിപ്പിക്കാന്‍ അതിനു സാധിക്കും.ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ ഓക്‌സിജന്റെ അളവ് കുറയാനും അതു ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്. 

നമ്മുടെ നാട്ടിലെ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല .ലിക്വിഡ് നൈട്രജന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വായിലിട്ട് മൂക്കിലൂടെ പുക വിടുന്ന രീതി ഒട്ടും സുരക്ഷിതമല്ല.
                                                                               


LATEST NEWS