ടോയ്‌ലെറ്റില്‍ പോകുമ്പോളും ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഭയക്കണം....

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടോയ്‌ലെറ്റില്‍ പോകുമ്പോളും ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഭയക്കണം....

മൊബൈല്‍ഫോണുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായതോടെ, ശീലമല്ലാത്ത പലതും മനുഷ്യന്‍ ശീലിച്ചു തുടങ്ങി. ഇവയിലൊന്നാണ് ടോയ്‌ലറ്റില്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകള്‍ കയ്യില്‍ കരുതുക എന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എത്ര ശുചീകരിച്ചാലും ഏറ്റവും കൂടുതല്‍ ബാക്ടീരിയ സാന്നിധ്യമുള്ളവയാണ് ടോയ്‌ലെറ്റുകള്‍. 

അങ്ങനെയുള്ള ടോയ്‌ലെറ്റിലേക്ക് പോകുമ്പോഴും ഫോണ്‍ കയ്യില്‍ കരുതുന്നതു വഴി അനേകായിരം വരുന്ന കീടാണുക്കളുടെ സാമ്രാജ്യത്തിലേക്കാണ് നിങ്ങള്‍ മുഖത്തോട് ചേര്‍ത്ത് പിടിക്കുന്ന, ആഹാരം കഴിക്കുമ്പോള്‍ പോലും കൂടെ കരുതുന്ന മൊബൈല്‍ ഫോണ്‍ നിങ്ങള്‍ കൊണ്ടു പോവുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ചുരുക്കം ചിലയാളുകളുടെ ശീലമല്ല. 

ലോകത്തെ 75ശതമാനം ആളുകളും ടോയ്‌ലറ്റുകളില്‍ മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതൊരു മള്‍ട്ടി ടാസ്‌കിംഗ് ആണെന്ന് നല്ലൊരു ശതമാനവും വിശദീകരിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ചൂണ്ടിക്കാട്ടുകയാണ് ഡോക്ടര്‍മാര്. മിക്ക മൊബൈല്‍ ഫോണുകളുടെയും, പ്രതലങ്ങളും, പുറം കവറുകളും, പ്ലാസ്റ്റിക്, അല്ലെങ്കില്‍ റബ്ബര്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍കൊണ്ടു നിര്‍മ്മിച്ചവയാണ്.

ബാക്ടീരിയകള്‍ക്ക് വേഗത്തില്‍ ഇവയില്‍ പ്രവേശിക്കാനാകും. ടോയ്‌ലെറ്റുകളില്‍ കാണപ്പെടുന്ന ഇ കോളി, ഷിഗെല്ല, ക്യാപിലൊബാക്കേറ്റര്‍, സാല്‍മൊനെല്ല  വൈറസുകള്‍ക്ക് ശരീരത്തിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള വഴി തെളിക്കുകയാണ് ഇതുവഴി. നങ്ങള്‍ ഫോണ്‍ ടോയ്‌ലെറ്റുകളില്‍ ഒരിടത്തും വെയ്ക്കാതെ കയ്യില്‍ പിടിക്കുകയാണെങ്കില്‍ പോലും ബാക്ടീരിയകള്‍ക്ക് പ്രവേശിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു തന്നെ ഫോണുകള്‍ ടോയ്‌ലെറ്റുകളില്‍ കൊണ്ടുപോകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും അപകടകരമാണത്രേ. രോഗാണുക്കള്‍ക്ക് വായിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഫോണ്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഇതിന് തടയിടാനാകൂ. ഇതിനായി പ്രത്യേക സ്‌പ്രേകളും മറ്റും വിപണിയില്‍ ഇന്ന് ലഭ്യമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പരമാവധി ഓഴിവാക്കുക.


LATEST NEWS