എസി ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസി ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

കടുത്തചൂടിൽ എസിയില്ലാത്ത നിമിഷത്തെക്കുറിച്ച് നമ്മൾക്ക് ചിന്തിക്കാനാകില്ല. അതുകൊണ്ടു തന്നെ എത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും എസിയില്‍ ഇരുന്നുപോകും. എന്നാല്‍ തുടര്‍ച്ചയായി എസി ഉപയോഗിക്കുന്നവര്‍ക്ക് ആസ്മയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ്. നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികളാണു തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലെന്നും ശ്വാസകോശ രോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.


LATEST NEWS