പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സഹായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സഹായി

കൊച്ചി: പുകവലിയും മദ്യപാനവും നിറുത്തി ഒരു സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹമുള്ളവരെ സഹായിക്കാൻ ക്വിറ്റ്‌ലൈൻ. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ക്വിറ്റ്‌ലൈനിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1800-11-2356 ൽ വിളിച്ചാൽ തങ്ങളുടെ സേവനത്തിനായി കൗൺസലിറെ ലഭിക്കുകയും അദ്ദേഹം പുകവലി, മദ്യപാനം പോലുളള ലഹരി പദാർത്ഥങ്ങളുടെ അഡിക്ഷൻ നിറുത്തുവാൻ സഹായിക്കുകയും ചെയ്യും. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭിച്ച 40% പേരും അഞ്ചാഴ്ച്ചയ്ക്കുള്ളിൽ പുകവലി നിറുത്തിയതായി പറയപ്പെടുന്നു. ചിലർ മൂന്ന് ആഴ്ച്ച മാത്രമേ പുകവലിയിൽ നിന്നും മുക്തമാവാൻ എടുത്തിട്ടുള്ളു.

വെറും ആറ് കൗൺസിലർമാർ മാത്രം ഉള്ളത് കൊണ്ട് ക്വിറ്റ്‌ലൈനിന് വേണ്ടി സർക്കാർ അധികം പരസ്യങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇതാവാം ഈ സേവനത്തെ കുറിച്ച് ജനങ്ങൾ അറിയാതെ പോയതിന് കാരണം. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളിൽ മാത്രമേ കൗൺസിലിങ്ങ് ലഭ്യമുള്ളു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് കൗൺസിലിങ്ങ് സമയം