കൊതുകിനെ തുരത്താന്‍ സൂപ്പര്‍ കൊതുക്...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊതുകിനെ തുരത്താന്‍ സൂപ്പര്‍ കൊതുക്...!!!

ഇത് പനിക്കാലം, അതിലെ പ്രധാന വില്ലന്‍ കൊതുകും. മുന്‍ നിരയിലാണ് ഡെങ്കി സര്‍ക്കാരും ആരോഗ്യവകുപ്പും ഡെങ്കിയെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും  നോക്കുകയാണ്. എന്നിട്ടും ഫലം നിരാശയാണ്. ഓരോ ദിനവും കൂടുമ്പോഴും പ്രശനം കൂടി വരുകയാണ്. എന്നാല്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊതുകിനെ തുരത്താന്‍ നോക്കുന്നു. ഡെങ്കിപ്പനിയെ നേരിടാന്‍ ബ് ലോകത്തെ അധികാരികളായ ഗൂഗിള്‍  കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്.  അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് ആല്‍ഫബറ്റ് വികസിപ്പിച്ച സൂപ്പര്‍ കൊതുകിന്‍റെ വരവ്. അമേരിക്കയിലെ ഫ്രസ്നോയില്‍ വോള്‍ബാച്യ ബാക്റ്റീരിയകള്‍ നിക്ഷേപിച്ച സൂപ്പര്‍ കൊതുകുകളെ ഉപയോഗിച്ചുള്ള കൊതുകുവേട്ട ആരംഭിച്ചു. കൃത്രിമ ആണ്‍ കൊതുകുകളെ ഉപയോഗിച്ച് സിക്ക, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ ഇല്ലാതാക്കുന്നതാണ് ആല്‍ഫബറ്റിന്റെ പദ്ധതി. 

പെണ്‍ കൊതുകുകളില്‍ വോള്‍ബാച്യ വൈറസ് വഹിക്കുന്ന കൊതുകുകള്‍ മുട്ട നിക്ഷേപിച്ച് അവയെ ഇല്ലാതാക്കുകയാണ് ചെയ്യുക. മനുഷ്യന് യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കാത്ത ഇവയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊതുകിനെ ഇല്ലാതാക്കാനാണ് ശ്രമം. ഇവിടെ പ്രവര്‍ത്തികമാക്കുന്നത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നതാണ്  ഗുരുതരമായ സിക്ക രോഗം ഉള്‍പ്പെടെയുള്ളവയെ ചെറുക്കാനാകുമെന്നാണ് പ്രതീക്ഷ.