പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍   ചെറി ജ്യൂസിന്  ആകുമോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍   ചെറി ജ്യൂസിന്  ആകുമോ

ചെറിപ്പഴങ്ങള്‍  കഴിച്ചിട്ടുണ്ടെങ്കില്‍  അവയുടെ ഗുണം മനസ്സിലാക്കിയിട്ടുണ്ടോ? എന്നാല്‍ ഇനി  ചെറി കഴിക്കുമ്പോള്‍ അവയുടെ ഗുണങ്ങള്‍ കൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ചെറി കൊണ്ടുള്ള പ്രയോജനങ്ങള്‍.

ഉറക്കക്കുറവ് പരിഹരിക്കും
 ഉറക്കപ്രശ്‌നങ്ങള്‍ ഉള്ളവരാണോ എങ്കില്‍ നിങ്ങള്‍ക്ക് ചെറി  ഗുണം ചെയ്യും. ഉറക്കമുണര്‍ന്നെഴുന്നേറ്റ് 30 മിനിറ്റുകള്‍ക്ക് ശേഷവും അത്താഴത്തിന് 30 മിനിറ്റുകള്‍ക്ക് മുമ്പും ചെറിജ്യൂസ് ശീലമാക്കാം. ഇത് മെലാടോണിനെ ബൂസ്റ്റ് ചെയ്യുകയും അത് ഉറക്കത്തെ സഹായിക്കുകയും ചെയ്യും.കൂടാതെ സ്‌ട്രോക്ക് കുറയ്ക്കും. കാര്‍ഡിയോവാസ്‌ക്കുലര്‍ ഗുണങ്ങളും ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ കുറയ്ക്കാന്‍ സഹായിക്കും.

പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍   ചെറി ജ്യൂസിന് ഉത്തമ പ്രതിവിധിയാണ് . നിത്യവും ചെറി ജ്യൂസ് കുടിച്ചാല്‍ പ്രായക്കൂടുതലിനെ നല്ല രീതിയില്‍ തടഞ്ഞുനിര്‍ത്താനാവും. മാത്രവുമല്ല പല വിധ ത്വക്‌രോഗങ്ങള്‍ക്കും ചെറിപ്പഴം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ഉപയോഗിക്കുന്നുണ്ട്.

മസില്‍ വേദനയക്ക് ആശ്വാസം നൽകും മസില്‍ വേദന കുറയ്ക്കാന്‍ മറ്റേതെങ്കിലും പഴത്തിനും കഴിയുന്നതിനെക്കാള്‍ ചെറി പഴത്തിന് കഴിവുണ്ട്.

ബ്ലഡ് പ്രഷര്‍ കുറയ്ക്കും ചെറിയില്‍ പൊട്ടാഷ്യം വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷന്‍,ബി.പി എന്നിവ കുറയ്ക്കാന്‍ സഹായിക്കും


LATEST NEWS