ആയുര്‍വേദ കോളേജില്‍ വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയുര്‍വേദ കോളേജില്‍ വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ കരള്‍രോഗം, പ്രമേഹം, യൂറിക് ആസിഡ് കാരണമുണ്ടാകുന്ന രക്തവാതം എന്നിവയ്ക്ക് ദ്രവ്യഗുണവിജ്ഞാനം ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) സൗജന്യ ചികിത്‌സ നല്‍കുന്നു. 20നും 65നും ഇടയില്‍ പ്രായമുള്ളവർക്കാണ് ചികിത്സ.

മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക്, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ. രജിസ്ട്രേഷനും ചികിത്സയ്ക്കും 9846034255 എന്ന നമ്പറില്‍ ബന്ധപ്പെടണം.

20നും 60നും ഇടയ്ക്ക് പ്രായമുള്ള പ്രമേഹരോഗികള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12.30 വരെയാണ് ചികിത്‌സ. രജിസ്ട്രേഷനും ചികിത്സയ്ക്കും 9946131648 എന്ന നമ്പറില്‍ ബന്ധപ്പെടണം.

യൂറിക് ആസിഡിന് അനുബന്ധമായ രക്തവാതം/ഗൗട്ടി ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ചികിത്‌സ. ഫോണ്‍: 9400096671.