വീട്ടിലിരുന്ന് നമുക്ക് മുഖ സൗന്ദര്യം മെച്ചപ്പെടുത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടിലിരുന്ന് നമുക്ക് മുഖ സൗന്ദര്യം മെച്ചപ്പെടുത്താം

കഷ്ടപ്പെടാതെ വീട്ടിലിരുന്ന് നമുക്ക് മുഖ സൗന്ദര്യം മെച്ചപ്പെടുത്താനാവും. നമ്മുടെ വീട്ടില്‍ എപ്പോഴും ഉണ്ടാകുന്നതും സുലഭമായി ലഭിക്കുന്നതുമായ ചില സാധാരണ വസ്തുക്കള്‍ മാത്രം മതി അതിന്. ചെലവു കുറയും എന്നതു മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നതും ഇതിന്റെ സവിശേഷതയാണ്. അത്തരത്തില്‍ വീട് തന്നെ ഒരു ബ്യൂട്ടി പാര്‍ലറാക്കി മാറ്റാന്‍ സഹായിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം... അതൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരാം...

നാരങ്ങനീര്- ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതാണിത്. എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്നതും. നാരങ്ങാനീര് നേരിട്ട് മുഖത്ത് തേച്ച് പിടിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുന്നതിന് സഹായിക്കുന്നു.

മുട്ട- ഇത് ചര്‍മ്മത്തിന് മോയിസ്ചറൈസിങ് നല്‍കാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ള മാത്രം എടുത്ത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

തേന്‍- തേന്‍ ദിവസവും ഉപയോഗിക്കാവുന്ന ഒന്നാണ്. വളരെയധികം ഗുണങ്ങള്‍ അടങ്ങിയതാണിത്, ഇത് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം മ്യദുലവും സുന്ദരവുമാകാനും ഇത് സഹായിക്കുന്നു. കൂടി നാരങ്ങാനീരും ചന്ദനവും കൂട്ടിച്ചേര്‍ത്ത് തേന്‍ മുഖത്ത് പുരട്ടുക . കുറച്ച് സമയത്തിന്‍ ശേഷം കഴുകി കളയാവുന്നതാണ്.

സ്ട്രോബെറി- ചര്‍മ്മം ശുദ്ധമാക്കാന്‍ സ്ട്രാബെറി പഴങ്ങള്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി യും ആന്റീ ഓക്സിഡന്റും ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍ക്കുന്നതിനും സഹായിക്കുന്നു.

പഴങ്ങള്‍- ചര്‍മ്മത്തിന് പുതുമ നല്‍കാന്‍ പഴങ്ങള്‍ സഹായിക്കുന്നു. പഴത്തിന്റെ കൂടെ തേനും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കും.

റോസ് വാട്ടറും തേനും 

റോസ് വാട്ടറും തേനും ചേർത്ത് മുഖത്തു പുരട്ടി മസ്സാജ് ചെയ്ത് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക ചര്മത്തിലെ മൃതകോശങ്ങൾ അകന്നു മുഖം കൂടുതൽ തിളങ്ങും 

ആപ്പിൾ സിഡാർ വിനീഗർ 

പഞ്ഞിയിൽ അൽപ്പം ആപ്പിൾ സിഡാർ വിനീഗർ എടുത്തു മുഖത്ത് തേയ്ക്കുക .ആറാഴ്ച കൊണ്ട് തന്നെ വ്യത്യാസം മനസ്സിലാകും 


LATEST NEWS