ആപ്പിളിന് ഗുണങ്ങള്‍ ഏറെ...എന്നാല്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിളിന് ഗുണങ്ങള്‍ ഏറെ...എന്നാല്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടത്

ആപ്പിളിന് ഗുണങ്ങള്‍ ഏറെയാണ് ആന്‍റി ഓക്സൈഡ് അടങ്ങിയിട്ടുള്ളത്‌ കൊണ്ട് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും അത് മാത്രം മതിയല്ലോ നമ്മള്‍ക്ക് ഇനിയും ഒട്ടെറെ ഗുണങ്ങളുണ്ട് ആപ്പിളിന് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും, മറവി രോഗത്തില്‍ നിന്ന് രക്ഷപ്പെടാനും എല്ലാം ഉപകാരിയാണ് ഈ അപ്പിള്‍. ഈ അപ്പിള്‍ ദിവസവും ഓരോ ആപ്പിള്‍ വീതം കഴിച്ചാല്‍ ഹൃദയത്തിന്റെ സുഖമമായ പ്രവര്‍ത്തങ്ങള്‍ക്ക് നല്ലതാണ്. എന്നാല്‍  ആപ്പിളിന്റെ പുറത്തെ മെഴുക് ആവരണം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യകരമായി മാറും. ചുരണ്ടിയെടുത്ത് കത്തിച്ചാല്‍ കത്തുന്ന തരത്തിലുള്ള മെഴുകാണ് ആപ്പിളുകളില്‍ ഉള്ളത്. ആപ്പിളുകളിലെ കേട് മറയ്ക്കാനും ഈ മെഴുക് ഉപയോഗിക്കുകയാണ്. അതേസമയം ഇവ പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ എല്ലായിടത്തും ഇല്ലാത്തത് പ്രതിസന്ധിയാവുകയാണ്

.

ചുരണ്ടിയെടുത്താല്‍ ഇളകിപ്പോരുന്ന മെഴുക് എല്ലാ ആപ്പിളുകളിലും. കൂട്ടിയെടുത്ത് തീ കാണിച്ചാല്‍ കത്തുന്ന സ്ഥിതി. പാകമായവയും അല്ലാത്തവയും എല്ലാം ഇങ്ങനെ മെഴുക് ആവരണവുമായാണ് കടകളില്‍ എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ കേടാവുകയുമില്ല, കേടായത് പുറത്തറിയുകയുമില്ല. നന്നായി കഴുകിയെടുത്താല്‍പ്പോലും പോകാത്ത മെഴുക് പുരണ്ട ആപ്പിള്‍ കഴിക്കുന്നതിലൂടെ ഉയരുന്ന ആരോഗ്യഭീഷണി വേറെയാണ്. അതേസമയം, ഭക്ഷ്യയോഗ്യമായ മെഴുക് അനുവദനീയമാണെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പക്ഷെ പ്രശ്‌നമതല്ല. ഉപയോഗിച്ചിരിക്കുന്ന മെഴുക് ഭക്ഷ്യയോഗ്യമായതാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം കണ്ണൂരിലില്ല. ഉള്ളത് കോഴിക്കോട്. ആകെയുള്ളത് മാസത്തിലൊരിക്കല്‍ എത്തുന്ന സഞ്ചരിക്കുന്ന പരിശോധന സംവിധാനം. ചുരുക്കത്തില്‍ അനുവദനീയമെന്ന പേരില്‍ എന്തെത്തിയാലും തിരിച്ചറിയാനാവില്ലെന്ന് ചുരുക്കം.
 


LATEST NEWS