ബ്രേക്ക്ഫാസ്റ്റിന് ഇനി പഴം ദോശ ആയാലോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രേക്ക്ഫാസ്റ്റിന് ഇനി പഴം ദോശ ആയാലോ

ബ്രേക്ക്ഫാസ്റ്റിന് നമ്മള്‍ സാധാരണ പലതും കഴിക്കാറുണ്ടെങ്കിലും. സ്‌പെഷ്യലായി എന്തെങ്കിലും കഴിക്കണമെന്ന് തോന്നുന്നില്ലേ. ഇതാ അതിനായി ഒരു സ്‌പെഷ്യല്‍ ദോശ.സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നല്‍കി നോക്കൂ.  അവര്‍്ക്കിത് ഏറെ ഇഷ്ടപ്പടും.എന്നും സാധാരണദോശയും പുട്ടും,അപ്പവും,ഇഡലിയുമൊക്കെ മതിയോ, ദിവസും ഇത് കഴിച്ച് മടുപ്പ് തോന്നുന്നവര്‍ക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ. പിന്നെ നിങ്ങള്‍ ഇത് പതിവാക്കും.അതിനാല്‍ തന്നെ ഒരു വെറൈറ്റിയായി ഇന്ന് ബ്രേക്ക്ഫാസ്റ്റിന് പഴം ദോശ ട്രൈ ചെയ്യാം.

ചേരുവകള്‍

പഴുത്ത നേന്ത്രപഴം 3
മൈദാ അര കപ്പു
അരിപൊടി 3 ടീസ്പൂണ്‍
തേങ്ങ ചിരണ്ടിയത് അര കപ്പു
പഞ്ചസാര 3 ടീസ്പൂണ്‍
ഉപ്പു ഒരു നുള്ള്
എലക്കപൊടി 1/3 സ്പൂണ്‍
നെയ്യ് ഒന്നര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴം ഉടച്ചു എടുക്കുക. അതിനുശേഷം ഇതില്‍ ബാക്കി നെയ്യൊഴിച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഇതിലേയ്ക്ക പാകത്തിന് വെള്ളവും ചേര്‍ക്കുക. എന്നിട്ട് നന്നായി ഇളക്കി ഒരു അഞ്ചോ പത്തോ മിനിറ്റ് വയ്ക്കുക. വച്ചില്ലേലും എടുത്ത് ഉണ്ടാക്കാവുന്നതാണ്.പിന്നെ ഇനി പാന്‍ ചൂടാകുമ്പോള്‍ തവി കൊണ്ട് കല്ലില്‍ സാധാരണ ദോശ പരത്തും പോലെ പരത്തി മുകളില്‍ നെയ്യൊഴിച്ച് രണ്ടു വശവും മൊരിഞ്ഞു ബ്രൌണ്‍ നിറം ആകുന്നതു വരെ ചുട്ടെടുക്കുക. സ്വാധിഷ്ടമായ പഴം ദോശ ഇവിടെ റെഡി.