സ്തനാർബുധത്തിന്റെ പാർശ്വഫലങ്ങളെ തടയാൻ കഴിക്കൂ സോയയും ബ്രോക്കോളിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്തനാർബുധത്തിന്റെ പാർശ്വഫലങ്ങളെ തടയാൻ കഴിക്കൂ സോയയും ബ്രോക്കോളിയും

സോയയോ, ബ്രോക്കോളിയോ പതിവായി ഭക്ഷണത്തിലുൾപ്പെടുത്താറുണ്ടോ നിങ്ങൾ, എന്നാലിതാ ഒരു സന്തോഷ വാർത്ത. സ്തനാർബുദ ചികിത്സയുടെ ഭാഗമായി വരുന്ന പാർശ്വഫലങ്ങളെ ഇല്ലാതാക്കാൻ ഈ പച്ചക്കറികൾ സഹായിക്കുമെന്ന് ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. 

ഇന്ന് നിരവധി സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് സ്തനാർബുദ ചികിത്സയും അതിന്റെ ഭാഗമായി വരുന്ന പാർശ്വഫലങ്ങളും. അവിടെയാണ് ഈ കുഞ്ഞൻ പച്ചക്കറികൾ വലിയ തോതിൽ സഹായകരമാകുന്നത്. സോയയും സോയാ ഉത്പന്നങ്ങളും, കാബേജും, ബ്രോക്കോളിക്കുമെല്ലാം സ്തനാർബുദ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന പാർശ്വഫലങ്ങളെ പൂർണ്ണമായി തടയുമെന്നാണ് ഈ രംഗത്തെ പഠനങ്ങൾ തെളിയിക്കുന്നത്. 

സ്തനാർബുദ ചികിത്സക്ക് വിധേയമായവരെ കണ്ടെത്തി വിശദമായി പഠിച്ചാണ് ഗവേഷകർ ഇത്തരം ഒരു നിഗമമനത്തിലെത്തിയത്. സ്തനാർബുദം ഉണ്ടാകുന്നത് തടയുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ചികിത്സ ഈസ്ട്രജന്റെ ഉത്പാദനം തടയുകയോ വർധിപ്പിക്കുകയോ ആണ് പലപ്പോഴും ചെയ്യുക. ഇതു മൂലം ആർത്തവ വിരാമത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളായ ശരീരത്തിലെ ഉയർന്ന ചൂടു് , രാത്രികാലങ്ങളിലെ അമിതമായ വിയർപ്പ് എന്നിവയൊക്കെ സ്തനാർബുദത്തിന്റെ പാർശ്വഫലങ്ങളായും ഉണ്ടാകാറുണ്ട്. ആർത്തവ വിരാമം വന്ന സ്ത്രീകൾ ആ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ മറികടക്കാൻ സോയ ഉത്പന്നങ്ങളും മറ്റും ഉപയോഗിക്കാറുണ്ടെന്നതും ഇത്തരം ഒരു പഠനത്തിന് ബലമേകുന്നു.

 ഉയർന്ന അളവിൽ സോയ ഉത്പന്നങ്ങൾ കഴിക്കുന്നത് ക്ഷീണമകറ്റാൻ ഉത്തമമാണെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. സോയ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ നിത്യജീവിതത്തിന്റെ ഭാഗമായ ഭക്ഷണ നിയന്ത്രണത്തിനും, പോഷക പ്രധാനമായ ആഹാരങ്ങ‌ളും, കാബേജും, ബ്രോക്കോളിയും, സോയാ ഉത്പന്നങ്ങളുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്യുന്നതു വഴി പാർശ്വഫലങ്ങളെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു.


LATEST NEWS