പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ട് ക്യാന്‍സര്‍ വരില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ട് ക്യാന്‍സര്‍ വരില്ല

ചിലയിനം ഭക്ഷണപദാര്‍ത്ഥങ്ങളും കറിപ്പൊടികളും മറ്റും പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളിലോ കുപ്പികളിലോ സൂക്ഷിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നു എന്ന ഒരു തെറ്റായ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. തിരുവന്തപുരം RCCയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്ന ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. 

പ്ലാസ്റ്റിക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ ക്യാന്‍സറിന് കാരണമാകുന്നതായി ശാസ്ത്രീയമായ ഒരു പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടേയില്ല. നേരെമറിച്ച് പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന പുകയും രാസവാതകങ്ങളും കാന്‍സറിനും മറ്റു ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുമുണ്ടെന്ന് ഐഎംഎ അറിയിച്ചു.