സ്വാദ് കൂടുതല്‍; പിന്നില്‍ ക്യാന്‍സര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാദ് കൂടുതല്‍; പിന്നില്‍ ക്യാന്‍സര്‍

ചില ആഹാര സാധനങ്ങള്‍  പതിവായി കഴിക്കുന്നത്  കാൻസറിന് വഴിവെക്കും. എന്നാൽ ഇതിൽ ഏന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല.

ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാൻസർ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ഉദരകാൻസറിനാണ്  ഇത്​ പ്രധാന കാരണമായി മാറുന്നത്

 

മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണം ആകും. രണ്ട് പെഗിൽ കൂടുതൽ കുടിക്കുന്നവരിൽ പല വിധത്തിലുളള കാൻസർ സാധ്യത ഏറെയാണ്​. അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ ഇത്​ ശരിവെക്കുന്നുമുണ്ട്​.

ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നു. ആവശ്യത്തിലേറെ വേവിക്കുന്ന മാംസ വിഭവങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഭീഷണിയാണ്​.

അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​.

 

സോഡ കുടിക്കുന്നത്​ ഭാരം വർധിക്കാൻ ഇടയാക്കിയേക്കും. എന്നാൽ ഇത്​ കാൻസറിന്​ വഴിവെച്ചേക്കുമെന്ന്​ കൂടുതൽ പേർക്കും അറിയില്ല. 2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 ശതമാനത്തിനും പ്രോസ്​ടേറ്റ്​ കാൻസർ കണ്ടെത്തിയെന്നാണ്​ പഠനത്തിൽ പറയുന്നത്​. 45 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്​.

സാൽമൺ മത്സ്യം കഴിക്കുന്നതും കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ്​ 2004ൽ നടത്തിയ പഠനത്തിൽ പറയുന്നത്​.

പാസ്​റ്റ ഒ​ട്ടേറെ കുടുംബങ്ങളിലെ ഇഷ്​ട ഭക്ഷണമാണ്​. കൂടുതൽ വെളള പാസ്​റ്റ കഴിക്കുന്നത്​ ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. വെള്ള ബ്രഡും കാൻസർ സാധ്യത വർധിപ്പിക്കുന്ന വിഭവമായാണ്​ ഗവേഷകർ എണ്ണിയിരിക്കുന്നത്​.

പാൽ കുടിക്കുന്നത് എല്ലുകൾക്ക് നല്ലതാണ്. പക്ഷേ പാൽ ധാരാളം കുടിക്കുന്നവരിൽ 68% പേർക്കും കാൻസർ വരാനുളള സാധ്യതയുണ്ട്. പഞ്ചുസാരെയെ കാൻസറിന് വളരെ ഇഷ്ടമാണ്. കാരണം മറ്റൊന്നുമല്ല. പഞ്ചസാര കാൻസർ സെല്ലുകളെ വളരാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

തക്കാളി കഴിക്കുന്നതും കാൻസറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സിനിമ കാണാൻ തിയറ്ററുകളിൽ പോകുമ്പോൾ പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ അതിലെ രാസപദാര്‍ത്ഥങ്ങള്‍ കാൻസറിന് വഴിയൊരുക്കും.


LATEST NEWS