ഇനി കാരറ്റ് വിഭാവങ്ങള്‍ കുട്ടികള്‍ രുചിയോടെ കഴിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി കാരറ്റ് വിഭാവങ്ങള്‍ കുട്ടികള്‍ രുചിയോടെ കഴിക്കും

പല വഴികള്‍ നോക്കിയിട്ടും അമ്മമാര്‍ ഈ കാര്യത്തില്‍ മുട്ടുമടക്കി എന്താ എന്നാല്ലേ. ക്യാരറ്റിനു ഗുണങ്ങള്‍ ഏറെ ആണെങ്കിലും കുട്ടികളെ അത് കഴിപ്പിക്കുന്നതില്‍ പരാജയമാണ്. ജൂസ് ആക്കി കൊടുത്താലുംഭക്ഷണത്തില്‍ ഉള്‍പ്പെടുതിയാലും എപ്പോഴും അതിനെ മാറ്റി തന്നെ നിര്‍ത്തുന്നു. എന്നാല്‍ ഇനി ഇങ്ങനെ ഉള്ള പരാതികള്‍ കേള്‍ക്കണ്ട. ഇനി  ക്യാരറ്റ് വിഭവങ്ങളെ രുചിയോടെ അവര്‍ക്ക് കൊടുക്കാം 

∙കാരറ്റ് റൈസ്– ബിരിയാണി റൈസിനൊപ്പം കാരറ്റ് നന്നായി ചീകിയെടുത്തു വേവിച്ചുചേർത്തു കൊടുത്തുനോക്കൂ. റൈസിന്റെ ഓറഞ്ച് നിറം കാണുമ്പോൾ തന്നെ വായിൽവെള്ളമൂറും.

∙ കാരറ്റ് പുലാവ്– കാരറ്റും കാപ്സിക്കവും ഗ്രീൻപീസും തക്കാളിയും ചേർത്ത് വെജ് പുലാവ് തയാറാക്കി ഉച്ചയൂണിനുകൊടുത്തു വിട്ടോളൂ. വിശപ്പും മാറും. പോഷകാഹാരം കഴിക്കുകയും ചെയ്യും.

∙ കാരറ്റ് ഡെസേർട്ട്– കാരറ്റ് ഉപയോഗിച്ച് ഹൽവ, പുഡിങ്, പായസം, എന്നിവ തയാറാക്കി നാലുമണിപ്പലഹാരമായി വിളമ്പാം. സ്കൂൾവിട്ടുവരുന്ന വിശപ്പിൽ കുട്ടികൾ വയറുനിറയെ കഴിച്ചോളും. അമിതമായി മധുരമോ നെയ്യോ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.

∙ കാരറ്റ് സോസ്– കാരറ്റ് നീര് വിനാഗിരിയും പഞ്ചസാരയും ചേർത്ത് സോസായി ഉപയോഗിക്കാം. നോൺവെജ് വിഭവങ്ങൾക്കൊപ്പം ഈ സോസ് ഉപയോഗിക്കാം.

∙കാരറ്റ് ഫ്രൈ– കാരറ്റ് നീളത്തിൽ കനംകുറച്ചരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തുകൊരുക. ടിവി കാണുന്ന നേരത്തും മറ്റും ഫ്രഞ്ച് ഫ്രൈസ് പോലെ ഇതു കഴിക്കാം

∙ കാരറ്റ് സ്മൂത്തി– കാരറ്റ് നീര് പാലും ഐസും ചേർത്ത് സ്മൂത്തി ആയി കഴിക്കാം. ഫ്രഷ് ക്രീമും ആവശ്യമെങ്കിൽ ചേർക്കാം

∙ കാരറ്റ് സ്മൂത്തി– കാരറ്റ് നീര് പാലും ഐസും ചേർത്ത് സ്മൂത്തി ആയി കഴിക്കാം. ഫ്രഷ് ക്രീമും ആവശ്യമെങ്കിൽ ചേർക്കാം

∙കാരറ്റ് സാലഡ്– ഇതു മധുരത്തോടെയും മധുരമില്ലാതെയും തയാറാക്കാം. ഫ്രൂട്ട് സാലഡ് മാതൃകയിൽ തയാറാക്കി നട്സും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് തണുപ്പിച്ച ശേഷം വിളമ്പാം. മറ്റു പച്ചക്കറികൾ അരിഞ്ഞിട്ട് തൈരോ നാരങ്ങാനീരോ ചേർത്ത് മധുരമില്ലാതെയും വിളമ്പാം.


LATEST NEWS