ഓണസദ്യ വിളമ്പുന്നതിന് മുമ്പ് ഒരു കാര്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണസദ്യ വിളമ്പുന്നതിന് മുമ്പ് ഒരു കാര്യം

വീണ്ടുമൊരു ഓണക്കാലം വരവായി. ഓണപ്പായിച്ചിലാണ് മലയാളികള്‍ . വിവിധ സംഘടനകളും ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമൊക്കെ ഓണസദ്യ വിളമ്പാറുണ്ട്. എന്നാല്‍ പുറത്തുനിന്നോ നമ്മുടെ വീട്ടില്‍നിന്നോ ഓണസദ്യ വിളമ്പുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, അത് വാഴയിലയിലാകണമെന്നതാണ്. എന്നാല്‍ പലയിടത്തും ലഭ്യത കുറവ് കാരണം പ്ലാസ്റ്റിക് വാഴയില ഉപയോഗിക്കാറുണ്ട്. 

സാധാരണഗതിയില്‍ കട്ടിയുള്ള പേപ്പറില്‍ പ്ലാസ്റ്റിക് ലാമിനേറ്റ് ചെയ്‌താണ് ഇത് ലഭ്യമാകുന്നത്. ഓണമടുത്തതോടെ പ്ലാസ്റ്റിക് ഇലയുടെ പരസ്യവും വളരെ വ്യാപകമായി ടിവി ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് ഇല ഉപയോഗിക്കുമ്പോള്‍ ഒരു അപകടം പതിയിരിപ്പുണ്ട്. പ്ലാസ്റ്റിക് ലാമിനേറ്റ് ചെയ്‌ത ഇലയില്‍ ചൂടുഭക്ഷണം വിളമ്പുമ്പോള്‍, പ്ലാസ്റ്റിക് ഉരുകി, അതിലുള്ള പ്ലാസ്റ്റിസൈസറുകള്‍പോലെയുള്ള രാസവസ്‌തുക്കള്‍ ഭക്ഷണത്തില്‍ പടരുന്നു. 

ഈ രാസവസ്തുക്കള്‍ ദഹിക്കാതെ നേരിട്ട് രക്തത്തിലേക്ക് കലരും. ഈ പ്ലാസ്റ്റിസൈസറുകള്‍ ചെറിയ രക്തക്കുഴലുകളില്‍ അടിയുകയും, വൃഷ്ണങ്ങളിലെയും, കണ്ണുകളിലെയും ഞരമ്പുകളില്‍ തടസമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം വന്ധ്യത, കാഴ്‌ച പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ പരമാവധി വാഴയില തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇനി പ്ലാസ്റ്റിക് ഇലയില്‍ വിളമ്പേണ്ട സാഹചര്യമുണ്ടായാല്‍, ചൂടോടെ വിളമ്പാതിരിക്കാന്‍ ശ്രദ്ധിക്കുക.
 


LATEST NEWS