കുട്ടികള്‍ അമിതമായി ടിവിയും ടാബും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുട്ടികള്‍ അമിതമായി ടിവിയും ടാബും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക

ഇന്ന് വളരെചെറിയ കൊച്ചുകുട്ടികള്‍ വരെ ഏറ്റവും കൂടുതല്‍ അവര്‍ സഹവസിക്കുന്നതും കൂട്ടുകൂടുന്നതും മാതാപിതാക്കളോടൊ കൂട്ടുകാരോടോ അല്ല.പകരം ടിവിയും ടാബും ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളോടു മാണ്. ഒരുകണക്കിന് ഇതിന് കാരണക്കാര്‍ നമ്മള്‍ തന്നെയാണ്.കാരണം നമുക്ക് അവരെ ശ്രദ്ധിക്കുവാന്‍ സമയമില്ലല്ലോ.അല്ലെങ്കില്‍ അവര്‍ വാശിപിടിക്കുമ്പോള്‍ മിണ്ടാതിരിക്കുവാന്‍ അവര്‍ നമ്മളെ ശല്യപ്പെടുത്താതിരിക്കുവാന്‍ അവരുടെ വാശിക്ക് കൂട്ടുനില്‍ക്കും.ഒടുവില്‍ ഇവര്‍ ഇതിന് അടിമയായി മാറുന്നത് കാണാം.ടെലിവിഷന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല.ഇങ്ങനെ അമിതമായി ഇവ ഉപയോഗിക്കുമ്പോളാണ് കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.അമിതമായി ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന കുട്ടികളിലും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളിലും വിഷാദം ഉണ്ടാകാനുളള സാധ്യതയും ഏറെയാണെന്നാണ് പുതിയ കണ്ടെത്തലില്‍ തെളിയുന്നത്.മാത്രമല്ല, ദിവസവും ഒരു മണിക്കൂറിലധികം സമയം ടിവി കാണുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പെട്ടെന്ന് ദേഷ്യം വരാനും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് ഇതിനെക്കുറിച്ചു പഠനം നടത്തിയത്. ഇത്തരത്തില്‍ ഇവയില്‍ കഅമിതമായി അഡിറ്റാകുന്ന കുട്ടികളില്‍ പഠിക്കാനുളള താല്‍പര്യമോ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനുളള ആഗ്രഹമോ ഉണ്ടാകില്ല. ഇവര്‍ പലപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരാകും.ദേഷ്യം വരുന്ന പോലെ തന്നെ സന്തോഷവും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും പഠനം സൂചിപ്പിക്കുന്നു. ഇത് അവരുടെ സര്‍ഗാത്മകതയും ഭാവനാശേഷിയും വരെ ബാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ദുരന്തം വരുത്തിവയ്ക്കുവാന്‍ എളുപ്പമാണ് എന്നാല്‍ അത് മറികടക്കുവാനാണ് പ്രയാസം.
അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടികള്‍ ഇതുപോലെ അമിതമായി ഇവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നതും ഇവരെ നീയന്ത്രിക്കുന്നതും നല്ലതായിരിക്കും
 


LATEST NEWS