ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

ചര്‍മ്മത്തിന് നല്ല മോയിസ്ചറൈസറും ടോണറുമായ വെളിച്ചെണ്ണയെ മേക്ക് അപ് റിമൂവറായും ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ വെളിച്ചെണ്ണയ്ക്കുള്ളതു പോലെയുളള കഴിവ് മറ്റൊരു കൃത്രിമ മോയിസ്ചറൈസറിനുമില്ലെന്നറിയുക. ഒരു പ്രകൃതിദത്ത ടോണര്‍ കൂടിയാണ് വെളിച്ചെണ്ണ. ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.

അതുപോലെ ചര്‍മ്മസുഷിരങ്ങളെ അഴുക്കടിഞ്ഞു കൂടുന്നതില്‍ നിന്നും സംരക്ഷിക്കാനും ഇത് സഹായിക്കും. മേക്ക് അപ് നീക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതിനായി അല്‍പം വെളിച്ചെണ്ണ കൈയ്യിലെടുത്ത് മുഖത്ത് പുരട്ടിയതിനു ശേഷം പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുക. മുഖത്തു നിന്നും മേക്കപ്പു മുഴുവന്‍ മാറ്റുന്നതിനൊപ്പം ചര്‍മ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും വെളിച്ചെണ്ണ സഹായിക്കും.


LATEST NEWS