ദിവസേന അഞ്ച് കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കുക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിവസേന അഞ്ച് കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കുക

 അതിരാവിലെ ഒരു ചൂട് കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മൾ... ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ അഞ്ച് കപ്പിൽ കൂടുതൽ പാടില്ലെന്നാണ്  പുതിയ പഠനം. അതുകഴിഞ്ഞ് കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22% വർധിപ്പിക്കുമത്രേ. 
സൗത്ത് ഓസ്ട്രേലിയ സർവകലാശാലാ ഗവേഷകരുടേതാണു ശ്രെദ്ധേയമായ കണ്ടെത്തൽ. ഇതാദ്യമായാണു ഹൃദ്രോഗവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റി ആധികാരികമായ പഠനം വരുന്നത്.
അളവിലേറെ കാപ്പി കുടിച്ചാൽ മനം മറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ? കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീൻ ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതൽ ചെന്നാൽ അതു രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ലോകത്തു ദിവസവും 300 കോടി കപ്പ് കാപ്പി കുടിച്ചു തീർക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. 

ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതു ഹൃദ്രോഗം മൂലമാണു താനും. അതിനാൽ കാപ്പിക്കപ്പ് ചുണ്ടോടു ചേർക്കുമ്പോൾ ഇനി ഓർക്കുക: പരമാവധി അഞ്ചു കപ്പ് മതി


LATEST NEWS