കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്  ഇങ്ങനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്  ഇങ്ങനെ

എല്ലാവരുടെയും പ്രശ്നമാണ് കമ്പ്യൂട്ടറിനു മുന്നിൽ എങ്ങനെ ഇരിക്കണം എന്നുള്ളത് .അത് എങ്ങനെ എന്ന് അറിഞ്ഞാൽ തന്നെ പുറം വേദനക്കുള്ള പരിഹാരവുമായി .കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നത് അറിഞ്ഞാല്‍ തന്നെ പുറംവേദന ഒഴിവാക്കാനാവും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്പം ഉയര്‍ത്തിവെക്കണം. മുഖം സ്ക്രീനിനു നേരെയായിരിക്കണം. ഇങ്ങനെയുള്ള ഏതാനും ചില കാര്യങ്ങളില്‍ ചെറിയ ശ്രദ്ധ നല്‍കിയാല്‍ ഗുണങ്ങള്‍ ഏറെ.

സ്ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം.സ്ക്രീന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം.മൗസ് ഒന്നിടവിട്ട ദിവസങ്ങളിലായി ഇരു കൈകളിലും മാറിമാറി ഉപയോഗിക്കണം.നിങ്ങള്‍ കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണെങ്കില്‍ സ്ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം.ടൈപ്പിങ് സ്കില്‍ കുറവാണെങ്കില്‍ സ്ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുന്നതാണ് നല്ലത്.കൈ ഡെസ്കില്‍ വെക്കുമ്പോള്‍ നിങ്ങളുടെ കൈമുട്ട് 90ഡിഗ്രിക്ക് താഴെയായിരിക്കണം. കീബോര്‍ഡ് വളരെ ഉയരത്തില്‍വെച്ചാല്‍ നിങ്ങളുടെ ഷോള്‍ഡറിനു വേദനവരാനിടയുണ്ട്.ഇരിയ്ക്കുന്ന കസേരയ്ക്ക് ബാക്ക് സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. കസേര ഡെസ്കുമായി പറ്റാവുന്നത്ര അടുത്തിരിക്കണം.


LATEST NEWS