ജാഗ്രതൈ! അടുക്കളയിലെ ഈ വസ്തുക്കള്‍ നിങ്ങളെ രോഗികളാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജാഗ്രതൈ! അടുക്കളയിലെ ഈ വസ്തുക്കള്‍ നിങ്ങളെ രോഗികളാക്കും

ആരോഗ്യമുളള ജീവിതരീതി നമ്മളില്‍ ആരോഗ്യം നിലനിര്‍ത്തും. രോഗങ്ങള്‍ വരാതെനോക്കേണ്ടത് നമ്മുടെ കടമയാണ്. രോഗങ്ങള്‍ വരുന്നത് പലപ്പോഴും പലതരത്തിലുളള ബാക്ടീരിയകള്‍ വഴിയാണ്. അതിനാല്‍ ബാക്ടീരിയകള്‍ വരാതെ നോക്കണം. ബാക്ടീരിയകള്‍ കൂടുതലായി കാണുന്നത് അടുക്കളകളിലെ വസ്തുക്കളിലാണ്. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണ വസ്തുക്കളിലുള്ളത് മാരകമായ ബാക്ടീരിയകളാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യാവിശ്യമാണ്. അടുക്കളയില്‍ നിന്നും രോഗം വരുന്നതെങ്ങനെയെന്ന് നോക്കാം.

ടൗ​വ​ല്‍ : അടുക്കളയില്‍ഉപയോഗിക്കുന്ന ടൗ​വ​ലില്‍ ബാക്ടീരിയകള്‍ കൂടുതലാകും. കാരണം പല തരത്തലുളള ഭക്ഷണങ്ങള്‍ പാചകം ചെയ്തിട്ടും പാത്രം കഴുകിട്ടും ഒക്കെഎപ്പോഴും തുടക്കുന്നത് ഇത്തരത്തിലുളള ടൗ​വ​ലുകളില്‍ ആയിരിക്കുമല്ലോ. അതിനാല്‍ ഇവ ദിവസവും കഴുകി ഉപയോഗിക്കുക.

ഫ്രിഡ്ജ് : ബാക്ടീരിയകള്‍ കൂടുതലായി കാണുന്ന ഒരു വസ്തുവാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിലെ വെജിറ്റബിള്‍ ബോക്സിന്‍റെ അടിഭാഗത്തുള്ള പച്ചക്കറികളാണ് ആദ്യം അഴുകി തുടങ്ങുക. ഇങ്ങനെ ചീഞ്ഞ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങളിലൂടെ ബാക്ടീരിയകള്‍ ഫ്രിഡ്ജ് മുഴുവന്‍ വ്യാപിക്കും. അതിനാല്‍ മാസത്തിലൊരിക്കല്‍ ഈ ബോക്സുകളെ വ്യത്തിയാക്കുക.

ചപ്പാത്തി പലക : ചപ്പാത്തി പലക തടികൊണ്ടുള്ളതായാല്‍ ഇതില്‍ കൃമികള്‍ അധികം ഉണ്ടാവും. അതിനാല്‍ ചപ്പാത്തി പലക വെളളത്തില്‍ കഴുകി ഉണക്കി സൂക്ഷിക്കുക.

വാട്ടര്‍ടാപ്പ് : അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ഘടിപ്പിച്ചിട്ടുണ്ടാവും. അതാരും വ്യത്തിയാക്കില്ല എന്നു മാത്രമല്ല ധൃതിയില്‍പാചകം ചെയ്ത കൈകൊണ്ടു തന്നെ ടാപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും ചെയ്യുമ്പോള്‍ ബാക്ടീരിയകള്‍ കൂടുതലായി കാണാം. അതുകൊണ്ട്ടാപ്പും വ്യത്തിയാക്കുക.

പാത്രം തേയ്ക്കുന്ന സ്ക്രബ്ബര്‍ : ഏറ്റവുമധികം ബാക്ടീരിയാകള്‍ ഉള്ള ഒരു വസ്തുവാണ് സ്ക്രബ്ബര്‍. പാത്രങ്ങള്‍ കഴുകിയശേഷം സ്ക്രബ്ബറിനേയും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇടയ്ക്കിടെ സ്ക്രബ്ബറുകള്‍ മാറ്റുന്നതും നല്ലതാണ്.


LATEST NEWS