ഉച്ചയുറക്കം നല്ലതാണോ? ആർക്കൊക്കെ അൽപനേരം ഉറങ്ങാം? പകലുറക്കം ഒഴിവാക്കേണ്ട ആളുകള്‍ ആരൊക്കെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉച്ചയുറക്കം നല്ലതാണോ? ആർക്കൊക്കെ അൽപനേരം ഉറങ്ങാം? പകലുറക്കം ഒഴിവാക്കേണ്ട ആളുകള്‍ ആരൊക്കെ?


അല്പനേരം ഉറങ്ങാം

 

തുടര്‍ച്ചയായി കുറെ നേരം പഠിക്കുന്ന കുട്ടികള്‍ക്ക് ഇടക്ക് അല്‍പ നേരം ഉറങ്ങാം. ഇത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.

പ്രായമായവര്‍ക്ക് അവരുടെ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുക്കാന്‍ അല്പനേരം ഉറങ്ങാം.

പാട്ടുകാര്‍ ഇടയില്‍ അല്പനേരം ഉറങ്ങുന്നത് വാതദോഷത്തിന്റെ സമതുലിതാവസ്ഥക്ക് സഹായിക്കും.

പെട്ടെന്നു ദേഷ്യം വരുന്നവര്‍ കുറച്ച്‌ നേരം ഉറങ്ങിയാല്‍ മനസ്സ് ശാന്തമാകും.

ഏതെങ്കിലും തരത്തിലുള്ള ഒാപ്പറേഷനു വിധേയരായവര്‍ അല്പം ഉറങ്ങുന്നത് നല്ലതാണ്. രോഗം എളുപ്പം ഭേദമാകാന്‍ ഇത് സഹായിക്കും.

കഠിനമായ ശാരീരികാദ്ധ്വാനം ചെയ്യുന്നവര്‍ അല്പനേരം ഉറങ്ങുന്നത് ശരീരത്തിന്റെ തളര്‍ച്ച കുറക്കും.

ശരീരഭാരം വര്‍ദ്ധിപ്പിക്കാനാഗ്രഹിക്കുന്നവരും പോഷകങ്ങളുടെ കുറവുള്ളവരും ഉറങ്ങുന്നത് നല്ലതാണ്.

കടുത്ത മാനസികസംഘര്‍ഷങ്ങളില്‍ കൂടി കടന്നു പോകുന്നവര്‍ അല്പം ഉറങ്ങുന്നത് നല്ലതാണ്. അല്പനേരം എല്ലാം മറക്കാന്‍ ഇത് സഹായിക്കും.

മദ്യം കഴിച്ച്‌ ഹാങ്‌ഒാവര്‍ ഉള്ളവര്‍ അല്പം ഉറങ്ങിയാല്‍ ആ ബുദ്ധിമുട്ട് മാറും.

പകലുറക്കം ഒഴിവാക്കേണ്ട ആളുകള്‍ താഴെപ്പറയുന്നവരാണ്.

 

ത്വക്ക് രോഗങ്ങള്‍, നീര് എന്നിവയുണ്ടാകാം. പ്രതിരോധശക്തി കുറയും. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയും. എന്നിവയൊക്കെയാണ് പകലുറങ്ങുന്നത് കൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍.

പകല്‍ ഉറങ്ങുന്നത് അവനവന് നല്ലതാണോ അല്ലെയൊ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പ്രശ്നങ്ങള്‍ ഉണ്ടാക്കി പരിഹരിക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലത് അവ ഉണ്ടാവാതെ സൂക്ഷിക്കുന്നതാണ്